ETV Bharat / state

'ഇത് തൊഴിലാളികളും കൃഷിക്കാരും സ്വാധീനമുറപ്പിക്കുന്നതിന്‍റെ തുടക്കം'; ബി.എം.എസിന് തിരുത്തേണ്ടിവരുമെന്ന് കെ ചന്ദ്രൻ പിള്ള

author img

By

Published : Mar 28, 2022, 4:20 PM IST

തൊഴിലാളി സമരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് കുലംകുത്തികളുടെ നടപടിയാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻ പിള്ള

K Chandran Pillai about national strike  ബി.എം.എസിന് തിരുത്തേണ്ടിവരുമെന്ന് കെ ചന്ദ്രൻപിള്ള  തൊഴിലാളികളും കൃഷിക്കാരും സ്വാധീനമുറപ്പിക്കുന്നതിന്‍റെ തുടക്കമെന്ന് കെ ചന്ദ്രൻപിള്ള  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news  K Chandran Pillai against central government
'ഇത് തൊഴിലാളികളും കൃഷിക്കാരും സ്വാധീനമുറപ്പിക്കുന്നതിന്‍റെ തുടക്കം'; ബി.എം.എസിന് തിരുത്തേണ്ടിവരുമെന്ന് കെ ചന്ദ്രൻപിള്ള

എറണാകുളം : ഇന്ത്യൻ രാഷ്ട്രീയത്തിൽ തൊഴിലാളികളും കൃഷിക്കാരും നിർണായക സ്വാധീനമുറപ്പിക്കുന്നതിന്‍റെ തുടക്കമാണ് ഈ ദേശീയ പണിമുടക്കെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻ പിള്ള. തൊഴിലാളികൾക്കൊപ്പം കൃഷിക്കാർ കൂടി അണിനിരക്കുന്ന ആദ്യത്തെ അഖിലേന്ത്യാ പണിമുടക്കാണ് ഇതെന്ന പ്രത്യേകതയുണ്ട്. കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്ന ബി.എം.എസിന്, തിരുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

'കേന്ദ്ര നിലപാട് ശരിയല്ലെന്ന രാഷ്ട്രീയമുള്ള സമരം'

പണിമുടക്കിന്‍റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി സമരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് കുലംകുത്തികളുടെ നടപടിയാണ്. കേന്ദ്ര സർക്കാർ നിലപാടുകൾ ശരിയല്ലെന്ന രാഷ്ട്രീയം ഈ സമരത്തിനുണ്ട്.

തൊഴിലാളികളും കൃഷിക്കാരും നിർണായക സ്വാധീനമുറപ്പിക്കുന്നതിന്‍റെ തുടക്കമാണ് ഈ ദേശീയ പണിമുടക്കെന്ന് സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻ പിള്ള

ബി.എം.എസിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണ്. നവലിബറൽ നയങ്ങൾക്ക് അധികകാലം മുന്നോട്ടുപോകാനാകില്ല. പരാജയത്തിന്‍റെ തുടക്കമാണ് അമേരിക്കയുടെ ലോക രാഷ്ട്രീയത്തിൽ നിന്നുള്ള പിന്മാറ്റമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിന്‍റെ ആദ്യ ദിനം കൊച്ചിയിൽ പൂർണമാണ്.

കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. ഓട്ടോ ടാക്‌സി സർവീസുകളും പൂർണമായും പണിമുടക്കി. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. ഷോപ്പിങ് മാളുകളും കടകമ്പോളങ്ങളും പൂർണമായും അടഞ്ഞതോടെ പണിമുടക്ക് ഹർത്താലിന്‍റെ പ്രതീതിയാണ് സൃഷ്‌ടിച്ചത്.

കിറ്റെക്‌സ് വാഹനം തടഞ്ഞു

പശ്ചിമ കൊച്ചിയിൽ നിന്നും ജനങ്ങൾ കൊച്ചി നഗരത്തിലേക്ക് എത്തുന്നതിന് ആശ്രയിക്കുന്ന ജല ഗതാഗത വകുപ്പിന്‍റെ ബോട്ടുകള്‍ സർവീസ് നടത്തിയില്ല. എറണാകുളം ബോട്ടുജെട്ടി അടഞ്ഞുകിടന്നു. അതേസമയം മെട്രോ സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാർ വിരളമാണ്. സർക്കാർ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും വ്യവസായ മേഖലയെയും പണിമുടക്ക് ബാധിച്ചു.

അമ്പലമുകളിൽ കൊച്ചി റിഫൈനറിയിലേക്ക് ജീവനക്കാരുമായെത്തിയ വാഹനങ്ങളാണ് ആദ്യം തടഞ്ഞത്. പണിമുടക്ക് ദിനത്തിൽ ജീവനക്കാരുമായെത്തിയ ബി.പി.എസ്.എൽ വാഹനം കടത്തിവിടില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. റിഫൈനറിയിലെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി വിലക്കിയിരുന്നു.

ഈയൊരു സാഹചര്യത്തിൽ പൊലീസ് ഇടപെട്ട് തൊഴിലാളികളെ റിഫൈനറിയിലേക്ക് കടത്തി വിടുകയായിരുന്നു. കിറ്റെക്‌സ് കമ്പനിയിലേക്ക് തൊഴിലാളികളുമായെത്തിയ വാഹനവും സമരം ചെയ്യുന്ന തൊഴിലാളികൾ തടഞ്ഞു. പൊലീസ് ഇടപെട്ടാണ് വാഹനം കടത്തിവിട്ടത്.

പണിമുടക്ക് ഉന്നയിക്കുന്നത് നിരവധി ആവശ്യങ്ങള്‍

പ്രത്യേക സാമ്പത്തിക മേഖലയിലേക്കും, ഫാക്‌ടറിയിലേക്കും എത്തിയ തൊഴിലാലാളികളെയും സമരാനുകൂലികൾ തടഞ്ഞു. മറ്റ് അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തില്ല. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുക എന്നിവ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്.

ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ട്രേഡ് യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്നത്. കർഷകസംഘടനകൾ, കർഷകത്തൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ, ബി.എസ്‌എൻ.എൽ, എൽ.ഐ.സി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ അടക്കം കേന്ദ്ര സർക്കാര്‍ നയങ്ങൾക്കെതിരെ പണിമുടക്കിൽ പങ്കെടുക്കുന്നു. ബി.എം.എസ് മാത്രമാണ് വിട്ടുനില്‍ക്കുന്നത്.

ALSO READ: അഖിലേന്ത്യ പണിമുടക്ക്: കേരളത്തില്‍ ശക്തം, പലയിടത്തും ജീവനക്കാരെ തിരിച്ചയക്കുന്നു, വാഹനങ്ങള്‍ തടയുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.