ETV Bharat / state

സി.പി.എമ്മിന്‍റെ ആരോപണം പരാജയഭീതി മൂലമെന്ന് കെ ബാബു - കോടിയേരി ബാലകൃഷ്ണൻ

ബിജെപി അനുഭാവികൾ ഇത്തവണ രാഷ്ട്രീയം മറന്ന് വോട്ടു ചെയ്യും എന്നാണ് താൻ പറഞ്ഞത്. അത് വളച്ചൊടിച്ച് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന സിപിഎം നിലപാട് ജനങ്ങൾ പുച്ഛിച്ച് തള്ളും. ക്കാര്യത്തിൽ പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും തൃപ്പൂണിത്തുറയിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ.ബാബു പറഞ്ഞു.

K Babu  സി.പി.എം  കോണ്‍ഗ്രസ്  എൽഡിഎഫ്  ബിജെപി  പിണറായി വിജയൻ  കോടിയേരി ബാലകൃഷ്ണൻ  tripunithura assembly constituency
സി.പി.എമ്മിന്‍റെ ആരോപണം പരാജയഭീതി മൂലമെന്ന് കെ ബാബു
author img

By

Published : Mar 19, 2021, 4:42 PM IST

എറണാകുളം: സി.പി.എം തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് പരാജയഭീതി മൂലമാണെന്ന് തൃപ്പൂണിത്തുറയിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ.ബാബു. സി.പി.എമ്മും ബിജെപിയുമായി ഡീൽ ഉണ്ടെന്ന ആർ.എസ്.എസ് നേതാവ് ബാലശങ്കറിന്‍റെ ആരോപണത്തോടാണ് സിപിഎം നേതാക്കൾ പ്രതികരിക്കേണ്ടത്. ബിജെപി അനുഭാവികൾ ഇത്തവണ രാഷ്ട്രീയം മറന്ന് വോട്ടു ചെയ്യും എന്നാണ് താൻ പറഞ്ഞത്. അത് വളച്ചൊടിച്ച് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന സിപിഎം നിലപാട് ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നും കെ ബാബു പറഞ്ഞു.

സി.പി.എമ്മിന്‍റെ ആരോപണം പരാജയഭീതി മൂലമെന്ന് കെ ബാബു

കെഎസ്‌യു പ്രവർത്തകനായി പൊതു ജീവിതം തുടങ്ങിയ തൻ്റെ മതേതര നിലപാട് ഇതുവരെ ആരും ചോദ്യം ചെയ്‌തിട്ടില്ല. കോൺഗ്രസിനോടുള്ള തന്‍റെ കൂറ് ചോദ്യം ചെയ്യാൻ ഇന്ന് വരെ അവസരവും ഉണ്ടാക്കിയിട്ടില്ല. ഇക്കാര്യത്തിൽ പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും കെ.ബാബു പറഞ്ഞു. തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥി ആർഎസ്എസ് നോമിനിയാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചിരുന്നു.

കഴിഞ്ഞ തവണ ബിജെപിയിലേക്ക് പോയ നിഷ്‌പക്ഷ വോട്ടുകൾ ഇത്തവണ യുഡിഎഫിന് ലഭിക്കും. സിപിഎം അനുഭാവികൾ അടക്കമുള്ളവരുടെ വോട്ടുകളും തനിക്ക് ലഭിക്കാറുണ്ട്. മണ്ഡലത്തോടുള്ള അഞ്ച് വർഷത്തെ അവഗണനയ്ക്കും ശബരിമലയിലെ ആചാര ലംഘനത്തിന് കൂട്ട് നിന്ന നിലവിലെ എംഎൽഎയുടെ നിലപാടിനുമെതിരായ ജനവിധിയുണ്ടാകും. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെ.ബാബു പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.