ETV Bharat / state

ജിഷ വധം; പ്രതി അമീറുൾ ഇസ്‌ലാമിന്‍റെ പശ്ചാത്തലം പഠിക്കാന്‍ അമിക്യസ് ക്യൂറിയെ ചുമതലപ്പെടുത്തി ഹൈക്കോടതി - അപ്പീൽ

എറണാകുളം പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുൾ ഇസ്‌ലാമിന്‍റെ സാമൂഹിക പശ്ചാത്തലം പഠിക്കാന്‍ അമിക്യസ് ക്യൂറിയെ ചുമതലപ്പെടുത്തി ഹൈക്കോടതി

Jisha Murder  High Court  Amicus curie  Ameerul Islam  Social background  ജിഷ വധം  ജിഷ  പ്രതി  അമീറുൾ ഇസ്‌ലാമിന്‍റെ  പശ്ചാത്തലം  അമിക്യസ് ക്യൂറി  ചുമതലപ്പെടുത്തി  ഹൈക്കോടതി  കോടതി  എറണാകുളം  നിയമ വിദ്യാർഥിനി  അപ്പീൽ  ഹർജി
ജിഷ വധം; പ്രതി അമീറുൾ ഇസ്‌ലാമിന്‍റെ പശ്ചാത്തലം പഠിക്കാന്‍ അമിക്യസ് ക്യൂറിയെ ചുമതലപ്പെടുത്തി ഹൈക്കോടതി
author img

By

Published : Dec 22, 2022, 4:54 PM IST

എറണാകുളം: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുൾ ഇസ്‌ലാമിന്‍റെ സാമൂഹിക പശ്ചാത്തലം പഠിക്കണമെന്ന് ഹൈക്കോടതി. ഇതിനായി അമിക്യസ് ക്യൂറിയെ ഡിവിഷൻ ബെഞ്ച് ചുമതലപ്പെടുത്തി. അതേസമയം എറണാകുളം സെഷൻസ് കോടതി വിധിച്ച വധശിക്ഷ ഒഴിവാക്കണമെന്ന അമീറുൾ ഇസ്‌ലാമിന്‍റെ ആവശ്യത്തിൽ ഹൈക്കോടതി വാദം കേൾക്കും.

കീഴ്‌ക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്‌തു കൊണ്ടുള്ള പ്രതിയുടെ അപ്പീൽ ഹർജിയിൽ ക്രിസ്‌തുമസ് അവധി ശേഷമാണ് ജസ്‌റ്റിസുമാരായ അലക്‌സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാദം കേൾക്കുക. 2016 ഏപ്രിൽ 28ന് വൈകിട്ടായിരുന്നു കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ വച്ച് ജിഷ പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. 2017 ഡിസംബർ 14 ന് എറണാകുളം സെഷൻസ് കോടതി പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.