എറണാകുളം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്‌ജി പിന്മാറി. ജസ്റ്റിസ് വിജു എബ്രഹാമാണ് പിന്മാറിയത്. ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കും.
സിബി മാത്യൂസ്, ആർബി ശ്രീകുമാർ അടക്കമുള്ളവരുടെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സുപ്രീം കോടതി നിർദേശത്തെ തുടർന്നായിരുന്നു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന്, സുപ്രീം കോടതി ജാമ്യം റദ്ദാക്കി, പ്രതികൾ ഹൈക്കോടതിയെ തന്നെ സമീപിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചു. മുൻകൂർ ജാമ്യഹർജികളിൽ ഹൈക്കോടതി തീരുമാനമെടുക്കും വരെ അറസ്റ്റ് നടപടികളിലേക്ക് കടക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു