എറണാകുളം: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണത്തിനെതിരെ ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിച്ചു. മൂന്ന് ആഴ്ചക്കകം എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് മറുപടി സത്യവാങ്മൂലം സമർപ്പിക്കണം. മൂന്ന് ആഴ്ചക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.
കൂടുതല്‍ വായിക്കുക......ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി
ഏപ്രിൽ എട്ടിന് ലാവ്‌ലിന്‍ കമ്പനിക്ക് ഇ.ഡി നൽകിയ സമൻസിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് തങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ലാവ്‌ലിന്‍ കമ്പനി ഹർജിയിൽ പറയുന്നു. 2009 ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ തങ്ങൾ പ്രതികളല്ല. കള്ളപ്പണം സംബന്ധിച്ച പിഎംഎൽഎ നിയമം നിലവിൽ വരുന്നതിന് മുൻപാണ് കരാർ ഒപ്പുവെച്ചത്. നിയമം നിലവിൽ വരുന്നതിന് മുൻപുള്ള കരാർ അന്വേഷിക്കാനാവില്ലെന്നും കമ്പനി ഹർജിയിൽ വാദിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണമടക്കമുള്ള ലാവ്‌ലിന്‍ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.