ETV Bharat / state

കെ എം ബഷീർ കേസ് : ശ്രീറാമിനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

രണ്ടുമാസത്തേക്ക് കേസിന്‍റെ വിചാരണ നടപടികൾ നിർത്തിവയ്ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കെ എം ബഷീർ  ശ്രീറാം വെങ്കിട്ടരാമൻ  ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം  കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്  കെ എം ബഷീർ കേസ്  Sreeram Venkitaraman  കെ എം ബഷീർ വാഹനമിടിച്ച് മരണപ്പെട്ട കേസ്  murder charges against Sreeram  High Court  ഹൈക്കോടതി  മാധ്യമ പ്രവർത്തകൻ കെ എം ബഷീർ
കെ എം ബഷീർ കേസ്; ശ്രീറാമിനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
author img

By

Published : Nov 25, 2022, 3:12 PM IST

എറണാകുളം : മാധ്യമ പ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്ക് കേസിന്‍റെ വിചാരണ നടപടികൾ നിർത്തിവയ്ക്കാനും ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു.

കീഴ് കോടതി ഉത്തരവിനെതിരായ സംസ്ഥാന സർക്കാരിന്‍റെ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ശ്രീറാം വെങ്കിട്ട രാമന് നോട്ടിസും അയച്ചു. ശ്രീറാമിനെതിരെ മനപ്പൂർവമുള്ള നരഹത്യാവകുപ്പ് നിലനിൽക്കുമെന്നാണ് സർക്കാർ വാദം.

നേരത്തെ ശ്രീറാമടക്കമുള്ള പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിലായിരുന്നു കീഴ്‌ക്കോടതി മനപ്പൂര്‍വമുള്ള നരഹത്യ കുറ്റം ഒഴിവാക്കിയത്. ഇതോടെ ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.