ETV Bharat / state

‘അന്വേഷണത്തെ എന്തിന് ഭയക്കണം’; സൈബി ജോസിന്‍റെ ഹർജി തള്ളി ഹൈക്കോടതി - എറണാകുളം വാർത്തകൾ

ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലുള്ള എഫ്‌ഐആർ റദ്ദാക്കമമെന്ന ആവശ്യം ഉന്നയിച്ചാണ് അഡ്വ. സൈബി ജോസ് ഹർജി നൽകിയത്.

bribery case  high court rejected adv saiby jose kidangoor plea  adv saiby jose kidangoor  ജഡ്‌ജിമാരുടെ പേരിൽ കോഴ  സൈബി ജോസിന്‍റെ ഹർജി  സൈബി ജോസ്  high court  എഫ്‌ഐആർ റദ്ദാക്കമമെന്ന ആവശ്യം  എറണാകുളം വാർത്തകൾ  മലയാളം വാർത്തകൾ
അഡ്വ. സൈബി ജോസ് കിടങ്ങൂരിന് തിരിച്ചടി
author img

By

Published : Feb 6, 2023, 1:17 PM IST

എറണാകുളം: ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സൈബി ജോസിനെതിരെയുളള ആരോപണം അതീവ ​ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അറസ്റ്റ് തടയണം എന്ന ആവശ്യവും തള്ളിയ കോടതി അന്വേഷണത്തെ എന്തിന് ഭയക്കണമെന്നു ചോദിച്ചു.

സത്യം പുറത്തുവരട്ടയെന്ന് കോടതി പറഞ്ഞു. അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നും സിംഗിൾബെഞ്ച് ചോദിച്ചു. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയെ ഒന്നാകെ ബാധിച്ച വിഷയമാണിത്. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ ധൃതിയിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത് അപക്വമാണെന്നും കോടതി വിലയിരുത്തി. ചില അഭിഭാഷകരുടെ വ്യക്തി വൈരാഗ്യമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും അറസ്റ്റ് തടയണമെന്ന ആവശ്യവും സൈബിയുടെ അഭിഭാഷകർ കോടതിയിൽ മൂന്നോട്ടു വച്ചെങ്കിലും ജസ്റ്റിസ് കൗപ്പർ എടപ്പഗത്ത് ഇതു തള്ളി.

കേട്ടു കേൾവിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ തെളിവുകളില്ലെന്നായിരുന്നു സൈബിയുടെ വാദം. ഹർജി ഫയലിൽ സ്വീകരിക്കാതെ തന്നെ സർക്കാരിനോട് വിശദീകരണം തേടിയ കോടതി കേസ് അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.

also read: പരാതിക്കാരില്ല, കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്

ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് പറഞ്ഞ് ജഡ്‌ജിമാർക്ക് കൊടുക്കണമെന്ന പേരിൽ കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രാഥമികാന്വേഷണം നടത്തിയതിനു ശേഷം എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.