ETV Bharat / state

SFI Impersonation Case : 'പേരെഴുതി വച്ചിട്ട് പ്രിൻസിപ്പാളിന് എന്ത് കാര്യം' ; ആള്‍മാറാട്ടത്തില്‍ വിശാഖിന്‍റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

തെരഞ്ഞെടുപ്പിൽ വിജയിച്ച യുയുസിയുടെ പേരിന് പകരം യൂണിവേഴ്‌സിറ്റിയ്‌ക്ക് കൈമാറിയത് എസ്എഫ്‌ഐ നേതാവ് വിശാഖിന്‍റെ പേരായിരുന്നു, ഇതിനെ ചൊല്ലിയാണ് തെരഞ്ഞെടുപ്പ് ആൾമാറാട്ടം ചര്‍ച്ചയാകുന്നത്

High court reject anticipatory bail  High court  Vishakh on impersonation case  SFI Leader  SFI  University Union Election Impersonation Case  Impersonation Case  SFI Impersonation Case  ആള്‍മാറാട്ടത്തില്‍ വിശാഖിന്‍റെ ആവശ്യം  ഹൈക്കോടതി  മുൻകൂർ ജാമ്യാപേക്ഷ  എസ്എഫ്ഐ  പ്രിൻസിപ്പാള്‍  വിശാഖ്  യുയുസിയുടെ പേരിന് പകരം  യൂണിവേഴ്‌സിറ്റി  തെരഞ്ഞെടുപ്പ് ആൾമാറാട്ടം  ആൾമാറാട്ടം
'പേരെഴുതി വച്ചിട്ട് പ്രിൻസിപ്പാളിന് എന്ത് കാര്യം'; ആള്‍മാറാട്ടത്തില്‍ വിശാഖിന്‍റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
author img

By

Published : Jun 12, 2023, 5:44 PM IST

എറണാകുളം : കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജിലെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ കേസിൽ അറസ്‌റ്റ് തടയണമെന്ന എസ്എഫ്ഐ നേതാവ് വിശാഖിന്‍റെ ആവശ്യം തള്ളി ഹൈക്കോടതി. വിശാഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്‍റെ നിലപാട് തേടിയ കോടതി ഹർജി ബുധനാഴ്‌ചത്തേക്ക് മാറ്റി. പ്രിൻസിപ്പാളാണ് ഉത്തരവാദിയെന്ന് വിശാഖ് വാദിച്ചെങ്കിലും വിശാഖിന്‍റെ പേരെഴുതി വച്ചിട്ട് പ്രിൻസിപ്പാളിന് എന്ത് കാര്യമെന്ന മറുചോദ്യം ഹൈക്കോടതി ഉയർത്തി.

താൻ നിരപരാധിയാണ്. പ്രിൻസിപ്പാളിന്‍റെ നടപടിയെക്കുറിച്ച് തനിക്ക് അറിയില്ല. ആരോഗ്യപരമായ കാരണങ്ങളാൽ വിജയിച്ച സ്ഥാനാർഥി സ്വമേധയാ പിന്മാറിയതുകൊണ്ടാണ് തന്‍റെ പേര് പ്രിൻസിപ്പാള്‍ ആ സ്ഥാനത്തേക്ക് ചേർത്തത്. തെരഞ്ഞെടുപ്പ് നടക്കാതെ ഐകകണ്ഠേനയാണ് സ്ഥാനാർഥികളെല്ലാം തെരഞ്ഞെടുക്കപ്പെട്ടിരുന്നത് എന്നിങ്ങനെയാണ് ഹർജിയിൽ പ്രതിയുടെ വാദങ്ങൾ. കേസിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും വാദമുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് ഒളിവിൽ കഴിയുന്ന വിശാഖ്.

ആള്‍മാറാട്ടം ഇങ്ങനെ : ഇക്കഴിഞ്ഞ മെയ് 17 നാണ് കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച യുയുസി അനഘയുടെ പേരിന് പകരം യൂണിവേഴ്‌സിറ്റിയ്‌ക്ക് കൈമാറിയത് എസ്എഫ്‌ഐ നേതാവ് വിശാഖിന്‍റെ പേരായിരുന്നു. സംഭവത്തിൽ ഗവർണർ ഇടപെട്ടതോടെ പ്രിൻസിപ്പാളിനും വിശാഖിനുമെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സർവകലാശാല തീരുമാനിച്ചു. പിന്നാലെ മെയ് 21 ന് സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുക്കുകയായിരുന്നു.

വിവാദത്തിന് പിന്നാലെ നടപടികളും : യൂണിയന്‍ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടത്തില്‍ കാട്ടാക്കട ക്രിസ്ത്യൻ കോളജിന് കേരള സർവകലാശാല ഭീമന്‍തുക പിഴയിട്ടിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) തെരഞ്ഞെടുപ്പിൽ നടന്ന തിരിമറിയെ തുടർന്ന് 1,55,938 രൂപയാണ് ക്രിസ്ത്യൻ കോളജിന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിഴയിട്ടത്. യുയുസി ആൾമാറാട്ടത്തെ തുടര്‍ന്ന് സർവകലാശാല തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലായിരുന്നു സിന്‍ഡിക്കേറ്റിന്‍റെ നടപടി.

Also Read: 'യഥാർഥ പ്രായം 25, പൊലീസിന് 18'; എസ്എഫ്ഐയുടെ ആള്‍മാറാട്ട കേസിൽ എഫ്ഐആറില്‍ ഗുരുതര പിഴവുകൾ

മാത്രമല്ല കാട്ടാക്കട കോളജിലെ സംഭവത്തിന് പിന്നാലെ കൗൺസിലർമാരെ കുറിച്ച് പരിശോധിക്കാനും സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഇതില്‍ പ്രായപരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാൻ യോഗ്യതയില്ലാത്തവരുമായ യുയുസിമാരെ കണ്ടെത്തിയതോടെ 39 പേരെ അയോഗ്യരാക്കുകയും ചെയ്‌തിരുന്നു. സര്‍വകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മേലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റിന്‍റേതായിരുന്നു നിര്‍ണായക തീരുമാനങ്ങളത്രയും.

കൂടാതെ യൂണിവേഴ്‌സിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 36 കൗൺസിലർമാർ പ്രായപരിധി കഴിഞ്ഞവരായതുകൊണ്ട് അയോഗ്യരാണെന്നും കേരള സർവകലാശാല കണ്ടെത്തി. അതുകൊണ്ടുതന്നെ ഇവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും സർവകലാശാല തീരുമാനിച്ചിരുന്നു.

പ്രിന്‍സിപ്പാളിന്‍റെ കസേര തെറിച്ചു : ആള്‍മാറാട്ടം വിവാദമായതോടെ തന്നെ കോളജിലെ കുറ്റാരോപിതനായ താത്കാലിക പ്രിൻസിപ്പാള്‍ ഡോ.ജി.ജെ ഷൈജുവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സർവകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കിയ പ്രവര്‍ത്തിയാണ് നടന്നതെന്നും വിശ്വാസ്യത തിരിച്ച് പിടിക്കുമെന്നും കേരള സർവകലാശാല വൈസ് ചാന്‍സലര്‍ പ്രതികരിക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല അധ്യാപക സ്ഥാനത്ത് നിന്ന് ഷൈജുവിനെ സസ്പെൻഡ് ചെയ്യുന്നതിന് മാനേജ്മെന്‍റിനോട് ശുപാർശ ചെയ്യുമെന്നും വിസി അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.