എറണാകുളം: ആരോഗ്യ പ്രവർത്തകർക്കെതിരായ മർദ്ദന സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊവിഡ് ചികിത്സ നിരക്ക് ഏകീകരണവുമായി ബന്ധപ്പെട്ട ഹോസ്‌പിറ്റൽ മാനേജ്മെന്‍റ് അസോസിയേഷന്‍റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം.
ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ആരോഗ്യ പ്രവർത്തകർ ആക്രമണത്തിന് വിധേയരായ കേസുകളിൽ അന്വേഷണം കാര്യക്ഷമമായി നടത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതിരിക്കാൻ പൊലീസ് മേധാവി തന്നെ ഈ വിഷയത്തിൽ നേരിട്ട് ഇടപ്പെടണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു.
ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമ സംഭവങ്ങളിൽ 278 കേസുകൾ റജിസ്റ്റർ ചെയ്തുവെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.
Also read: 'ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം' ; സംസ്ഥാനങ്ങളോട് കേന്ദ്രം