ETV Bharat / state

വാക്സിന്‍ നയത്തിലെ അപാകത : ഭാരത് ബയോടെക്കിനും സെറത്തിനും ഹൈക്കോടതി നോട്ടിസ് - ഭാരത് ബയോടെക്ക്

കേന്ദ്ര സർക്കാറിനോടും ഹൈക്കോടതി വിശദീകരണം തേടി.

Bharath Biotech  serum institute  kerala high court  ഭാരത് ബയോടെക്ക്  ഹൈക്കോടതി നോട്ടീസ്
ഭാരത് ബയോടെക്കിനും സിറത്തിനും ഹൈക്കോടതി നോട്ടീസ്
author img

By

Published : Apr 27, 2021, 3:56 PM IST

Updated : Apr 27, 2021, 4:58 PM IST

എറണാകുളം: കൊവിഡ് വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെകിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഹൈക്കോടതി നോട്ടിസ് അയച്ചു. വാക്‌സിൻ നയത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് നടപടി. കേന്ദ്ര സർക്കാറിനോടും കോടതി വിശദീകരണം തേടി. വിവിധ വാക്‌സിനുകൾക്ക് വ്യത്യസ്ഥ വില ഈടാക്കുന്നത് വിവേചനമാണെന്നും 45 വയസിന് താഴെയുള്ളവർക്ക് സൗജന്യ വാക്‌സിൻ നൽകാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയ ഹർജിയിലാണ് നടപടി.

Read More: കൊവിഡ് പ്രതിസന്ധി; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

കൊവിഡിന്‍റെ ആദ്യ വരവിൽ തന്നെ രോഗനിയന്ത്രണം അടക്കമുള്ള നടപടികൾ ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്ര സർക്കാർ ഏറ്റെടുത്തതിനാൽ വാക്സിൻ വിതരണവും പൂർണമായും നടപ്പാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി.പ്രമോദാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

സമാന സ്വഭാവമുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജി അടുത്ത മാസം ആദ്യം വീണ്ടും പരിഗണിക്കും. നേരത്തെ വാക്‌സിന് വ്യത്യസ്‌ത വില ഈടാക്കുന്നതും രാജ്യത്തെ ഓക്‌സിജൻ പ്രതിസന്ധിയും ചൂണ്ടിക്കാട്ടി സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.

Last Updated : Apr 27, 2021, 4:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.