ETV Bharat / state

അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി

ഇനിയുള്ള മൂന്ന് പരീക്ഷകൾ എഴുതാനാണ് അനുമതി നൽകിയത്.അരൂജാസ് സ്കൂളിലെ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ ഫലപ്രഖ്യാപനം ഉൾപ്പടെ കോടതിയുടെ അന്തിമ വിധി അനുസരിച്ചായിരിക്കും നടത്തുക. കുട്ടികളുടെ ഒരു വർഷം നഷ്ടമാവാതെ പ്രശ്നം പരിഹരിക്കുന്നതിനാണ് കോടതി ഊന്നൽ നൽകിയത്

pping Tags: *  Enter Keyword here.. എറണാകുളം  അരൂജ സ്കൂൾ  സി.ബി.എസ്.ഇ  അരൂജ സി.ബി.എസ്.ഇ സ്കൂൾ  പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി  എറണാകുളം വാർത്തകൾ
അരൂജ സ്കൂളിലെ പത്താം തരം വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി
author img

By

Published : Mar 3, 2020, 1:11 PM IST

Updated : Mar 3, 2020, 3:01 PM IST

എറണാകുളം: കൊച്ചി അരൂജാസ് സ്കൂളുകളിലെ പത്താം തരം സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകി. ഉപാധികളോടെയാണ് അനുമതി. ഇനിയുള്ള മൂന്ന് പരീക്ഷകൾ എഴുതാനാണ് അനുമതി നൽകിയത്. കുട്ടികൾ ഏത് സ്കൂളിൽ പരീക്ഷയെഴുതണമെന്നത് സി.ബി.എസ്.ഇക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

നിർദേശിക്കുന്ന മാനദണ്ഡങ്ങൾ ഇല്ലാതെയാണ് അരൂജാസ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചു. മറ്റു കാര്യങ്ങൾ പിന്നീട് പരിഗണിക്കാമെന്നും കുട്ടികൾ ആദ്യം പരീക്ഷയെഴുതട്ടെയെന്നുമുള്ള നിലപാടാണ് കോടതി സ്വീകരിച്ചത്. എന്നാൽ അരൂജാസ് സ്കൂളിലെ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ ഫലപ്രഖ്യാപനം ഉൾപ്പടെ കോടതിയുടെ അന്തിമ വിധി അനുസരിച്ചായിരിക്കും നടത്തുക. കുട്ടികളുടെ ഒരു വർഷം നഷ്ടമാവാതെ പ്രശ്നം പരിഹരിക്കുന്നതിനാണ് കോടതി ഊന്നൽ നൽകിയത്. ഇതോടെ അരൂജാസ് സ്കൂളിലെ കുട്ടികൾക്ക് നാളെ നടക്കുന്ന പരീക്ഷയെഴുതാൻ കഴിയും.

സ്കൂളിന് അംഗീകാരമില്ലാത്തതിനെ തുടർന്ന് കൊച്ചി അരൂജാസ് സ്കൂളിലെ 29 വിദ്യാർഥികൾക്കാണ് പത്താം തരം പരീക്ഷയെഴുതാൻ കഴിയാതിരുന്നത്. ഇതേ തുടർന്ന് സ്കൂൾ മാനേജ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ മാനേജ്മെന്റിനെയും സി.ബി.എസ്.ഇയെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സി.ബി.എസ്.ഇ മേഖലാ ഡയറക്‌ടറെ വിളിച്ച് വരുത്തി വിദ്യാർഥികളുടെ ഭാവി കൊണ്ട് കളിക്കാൻ അനുവദിക്കില്ലന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് കുട്ടികൾക്ക് ആശ്വാസം പകരുന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി നൽകിയത്.

Last Updated : Mar 3, 2020, 3:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.