ETV Bharat / state

'ഹര്‍ജി നിലനില്‍ക്കില്ല' ; സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണാവശ്യം തള്ളി ഹൈക്കോടതി - സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രിയുൾപ്പടെയുള്ള ഉന്നത നേതാക്കൾക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്

സ്വർണ്ണക്കടത്ത് കേസ്  സ്വർണ്ണക്കടത്ത്  gold smuggling case  ഹൈക്കോടതി  മുഖ്യമന്ത്രി  സ്വർണ്ണക്കടത്ത് കേസ് അന്വേഷണം  സ്വർണ്ണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ അന്വേഷണം  petition seeking an inquiry in gold smuggling case  inquiry in gold smuggling case
സ്വർണ്ണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
author img

By

Published : Apr 12, 2023, 1:09 PM IST

തിരുവനന്തപുരം : സ്വർണം, ഡോളർ കടത്ത് കേസുകളിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഉന്നതർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് തള്ളിയത്. ഹർജി നിലനിൽക്കുന്നതല്ലെന്ന സംസ്ഥാന സർക്കാർ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി.

ഹർജിക്കാരന് കേസുമായി യാതൊരു ബന്ധവുമില്ല. നിലവിൽ കോടതിയുടെ നിരീക്ഷണത്തിലുള്ള കേസിൽ അന്വേഷണം ആവശ്യവുമില്ല. സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇത് ശരിയായ രീതിയിലല്ല നടക്കുന്നത് എന്നതിനുള്ള തെളിവ് ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി.

സ്വപ്‌ന സുരേഷിന്‍റെയും സരിത്തിന്‍റെയും വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി, പി ശ്രീരാമകൃഷ്‌ണൻ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ കസ്റ്റംസ്, ഇഡി എന്നിവർക്ക് നിർദേശം നൽകണമെന്നായിരുന്നു ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.