ETV Bharat / state

സ്‌കൂൾ പ്രവൃത്തി ദിനങ്ങളിലെ കുറവ്; 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ ഉത്തരവ് - വി ശിവൻകുട്ടി

മൂവാറ്റുപുഴ എബനേസർ ഹയർ സെക്കണ്ടറി സ്‌കൂൾ സമർപ്പിച്ച ഹർജിയിലാണ് കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരിക്കുന്നത്.

സ്‌കൂൾ പ്രവ്യത്തി ദിനങ്ങളുടെ കുറവ്  കേരള സ്‌കൂൾ പ്രവ്യത്തി ദിനങ്ങൾ  വിദ്യാഭ്യാസ കലണ്ടർ  ജസ്റ്റിസ് ബസന്ത് ബാലാജി  കേരള ഹൈക്കോടതി  SCHOOL ACADEMIC CALENDAR CHANGE  High Court  ഹൈക്കോടതി  വി ശിവൻകുട്ടി  V Sivankutty
ഹൈക്കോടതി
author img

By

Published : Aug 6, 2023, 6:26 PM IST

എറണാകുളം : സ്‌കൂൾ പ്രവ്യത്തി ദിനങ്ങളുടെ കുറവ് ചോദ്യം ചെയ്‌തുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. പത്ത് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ നിർദേശം. വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

2023 - 2024 അധ്യയന വർഷത്തിൽ സ്‌കൂൾ പ്രവ്യത്തി ദിനങ്ങൾ ചുരുക്കിയതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയത്. മൂവാറ്റുപുഴ എബനേസർ ഹയർ സെക്കണ്ടറി സ്‌കൂൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. ഹർജിയിൽ പത്ത് ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണം.

പ്രവൃത്തി ദിനങ്ങൾ ചുരുക്കിയത് വിദ്യാർഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുമെന്നായിരുന്നു ഹർജിയിലെ വാദം. മാത്രമല്ല സിലബസുകൾ യഥാസമയം പൂർത്തിയാക്കാൻ ചുരുങ്ങിയ പ്രവൃത്തി ദിനങ്ങൾ പര്യാപ്‌തമല്ലെന്നും ഹർജി ചൂണ്ടിക്കാട്ടിയിരുന്നു. പ്രവർത്തി ദിനങ്ങളിൽ കുറവ് വരുത്തിയത് കേരള വിദ്യാഭ്യാസ നിയമത്തിന് എതിരാണെന്നും ഹർജിയിൽ വാദമുണ്ട്.

വിദ്യാഭ്യാസ കലണ്ടർ ദേദഗതി ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. 2023-2024 അധ്യയന വർഷത്തിൽ സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവർത്തി ദിനങ്ങൾ 210 ആയി കുറച്ചിരുന്നു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിന്നീടത് 205 ആക്കി മാറ്റിയിരുന്നു.

210 ൽ നിന്ന് 205 ലേക്ക് : പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി അധ്യാപക സംഘടനകളുടെ യോഗത്തിലാണ് 2023-24 അക്കാദമിക വർഷത്തെ അധ്യയന ദിനങ്ങൾ 205 ആയി കുറയ്‌ക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരം ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള തീയതികൾ വേനൽക്കാല അവധി ദിവസങ്ങളായും തുടരും.

മുഴുവൻ ശനിയാഴ്‌ചകളും അധ്യയന ദിവസങ്ങളാണെന്ന പ്രചാരണം ശരിയല്ലെന്നും അധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്‌ചകളിൽ 13 ശനിയാഴ്‌ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു. ഒരാഴ്‌ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണമെന്നതിനാലാണ് അഞ്ച് ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്‌ചകളിൽ ശനിയാഴ്‌ച പഠന ദിവസമാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു.

2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിലുണ്ടായിരുന്നത്. അതിനോടൊപ്പം നാല് ശനിയാഴ്‌ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങളാണ് നിലവിലെ 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്‌ചകളും ചേർന്ന് 205 അധ്യയന ദിനങ്ങളാണുണ്ടാവുക.

എതിർപ്പുമായി കെപിഎസ്‌ടിഎ : എന്നാല്‍ ആറാം പ്രവൃത്തി ദിനമുൾപ്പടെയുള്ള ശനിയാഴ്‌ചകൾ പ്രവൃത്തി ദിവസമാക്കിയ നടപടിക്കെതിരെ അധ്യാപക സംഘടനയായ കെപിഎസ്‌ടിഎ പ്രതിഷേധിച്ചിരുന്നു. ശനിയാഴ്‌ചകളിലെ പ്രവൃത്തി ദിവസങ്ങൾ ദോഷകരമായി ബാധിക്കുന്നത് വിദ്യാർഥികളെയാണെന്നായിരുന്നു സംഘടയുടെ പ്രധാന വാദം.

പാഠ്യാനുബന്ധ പ്രവർത്തനങ്ങളായ എസ്‌പിസി, എൻസിസി, ജെആർസി, സ്‌കൗട്ട് തുടങ്ങിയവയുടെ പരേഡുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ശനിയാഴ്‌ചകളിലാണ് നടക്കുകയെന്നും, ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കുന്നതിലൂടെ മത്സര പരീക്ഷകൾ, കലാ-കായിക മത്സരങ്ങൾ എന്നിവയുടെ പരിശീലനവും അവതാളത്തിലാകുമെന്നും കെപിഎസ്‌ടിഎ അഭിപ്രായപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.