എറണാകുളം: കനത്ത മഴയിൽ പാലത്തിന്‍റെ അപ്രോച്ച് റോഡ് തകർന്ന് ഗതാഗതം തടസപ്പെട്ടു. വെള്ളാരമറ്റം പാലത്തിലേക്കുള്ള അപ്രോച്ച് റോഡാണ് തകര്‍ന്നത്. പല്ലാരിമംഗലം, പോത്താനിക്കാട് പഞ്ചായത്തുകളിൽ ഉള്ളവർക്ക് കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ നെല്ലിമറ്റത്തേക്ക് എളുപ്പത്തിൽ എത്താമായിരുന്ന റോഡാണ് ഇത്.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ 25 അടിയോളം നീളത്തിൽ 15 അടി ഉയരത്തിലുള്ള കരിങ്കൽ കെട്ട് തകർന്ന് താഴെക്ക് പതിച്ചു. ഇതോടെ ഗതാഗതം ഭാഗികമായി തടസപെട്ടു. പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി.
കനത്ത മഴ: വെള്ളാരമറ്റം പാലത്തിന്‍റെ അപ്രോച്ച് റോഡ് തകര്‍ന്നു - approach road was damaged news
മഴയെ തുടര്‍ന്ന് 25 അടിയോളം നീളത്തിൽ 15 അടി ഉയരത്തില്‍ നിര്‍മിച്ച കരിങ്കൽ കെട്ട് തകർന്ന് താഴെക്ക് പതിച്ചു