ETV Bharat / state

പറവൂരിലെ ഭക്ഷ്യവിഷ; ആരോഗ്യ വകുപ്പിന്‍റെ സാമ്പിള്‍ പരിശോധന ഫലം പുറത്ത് - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

ജനുവരി 16ന് പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 106 പേര്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.

health department sample test result  paravoor food poison case  food poison  majlis hotel in paravoor  salmonella enteritis  sunami meat  expired meat  latest news in ernakulam  latest news today  പറവൂരിലെ ഭക്ഷ്യവിഷ  ഭക്ഷ്യവിഷ  ആരോഗ്യ വകുപ്പിന്‍റെ സാമ്പിള്‍ പരിശോധന  മജ്‌ലിസ് ഹോട്ടലിൽ  സാൽമോണല്ല എന്‍റെറൈറ്റിഡിസ്  സാൽമോണെല്ലോസിസ്  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പറവൂരിലെ ഭക്ഷ്യവിഷ; ആരോഗ്യ വകുപ്പിന്‍റെ സാമ്പിള്‍ പരിശോധന ഫലം പുറത്ത്
author img

By

Published : Jan 24, 2023, 1:23 PM IST

എറണാകുളം: പറവൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല എന്‍റെറൈറ്റിഡിസ് എന്ന ബാക്‌ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചു. പറവൂരിൽ ഇതുവരെ 106 പേര്‍ക്കാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്‌തത്. ജനുവരി 16നാണ് പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്‌തത്.

മയോണൈസ്, അൽഫാം, മന്തി, പെരി പെരിമന്തി, മിക്‌സഡ് ഫ്രൈഡ് റൈസ് എന്നിവ കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധ ഉണ്ടായിട്ടുള്ളത്. ഭക്ഷണം കഴിച്ച് 5-6 മണിക്കൂറിനു ശേഷമാണ് മിക്കവരിലും പനി, ഛർദ്ദി, വയറു വേദന, വയറിളക്കം, തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായത്.

കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സാൽമോണല്ല രോഗബാധ. സാധാരണ കാണുന്ന ഭക്ഷ്യ വിഷബാധക്ക് കാരണം സാൽമോണല്ല ടൈഫിമ്യൂറിയം, സാൽമോണല്ല എന്‍റെറൈറ്റിഡിസ് എന്നിവയാണ്. രോഗാണുക്കളാൽ മലിനമായ ഭക്ഷണം കഴിച്ച് ആറ് മുതല്‍ 48 മണിക്കൂറിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണുന്നത്.

2-3 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ശമിക്കുന്നു. എന്നാല്‍, ഒരു ശതമാനം പേരിൽ രോഗം ഗുരുതരമായി മരണകാരണമാവാം. മാംസം, കോഴിയിറച്ചി, മുട്ട, മുട്ട കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങൾ എന്നിവയിലാണ് ഈ ബാക്‌ടീരിയ കണ്ടുവരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.