കൊച്ചി: ആലുവ വാഴക്കുളം കുടുംബാരോഗ്യകേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. ഈ ബഹുമതി ലഭിക്കുന്ന ജില്ലയിലെ ആദ്യ കുടുംബാരോഗ്യകേന്ദ്രവും ജില്ലയിലെ അഞ്ചാമത്തെ സർക്കാർ ആശുപത്രിയുമാണ് വാഴക്കുളം കുടുംബാരോഗ്യകേന്ദ്രം.
ഒ.പി, ലാബ്, ദേശീയ ആരോഗ്യ പരിപാടി, പൊതുഭരണ വിഭാഗം എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണം , ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ അടിസ്ഥാനമാക്കിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. 93 ശതമാനം മാര്‍ക്ക് നേടിയാണ് കുടുംബാരോഗ്യകേന്ദ്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 2017-18 സാമ്പത്തികവർഷത്തിലാണ് വാഴക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായിയത്.