എറണാകുളം : അഖില ഹാദിയ പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ അഖില ഹാദിയയയുടെ അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് കോടതി നടപടി (akhila hadiya remarried and residing at Thiruvananthapuram)
തന്നെ ആരും തടങ്കലിൽ പാർപ്പിച്ചിട്ടില്ലെന്ന ഹാദിയയുടെ മൊഴിയും പൊലീസ് സർക്കാർ അഭിഭാഷകൻ മുഖാന്തരം കോടതിയിൽ (hadiya house arrest allegation) ഹാജരാക്കിയിരുന്നു. അഖില ഹാദിയയെ മലപ്പുറം സ്വദേശിയായ സൈനബയും ഷെഫിൻ ജഹാനും നിയമ വിരുദ്ധ തടങ്കലിൽ ഇട്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അശോകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത് (High-court ends further proceedings in Hadiya case)
മലപ്പുറത്തെ അഖില ഹാദിയയുടെ ഹോമിയോ ക്ലിനിക്ക് പൂട്ടിയ നിലയലാണെന്നും ഫോൺ പ്രവർത്തന രഹിതമാണെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. അഖില ഹാദിയയെ ഹാജരാക്കാനും വിട്ടു കിട്ടാനും ആവശ്യപ്പെട്ടായിരുന്നു ഹർജി.