ETV Bharat / state

പ്രവാസികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങൾ - സിഐഎസ്‌എഫ്

ടെർമിനലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേക്ക് മാറ്റും.

gulf migrants  kochi airport  ഗൾഫ് കൊവിഡ്  പ്രവാസി ആദ്യസംഘം  എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം  സിയാല്‍  പ്രത്യേക പാർക്കിങ് ബേ  എയറോ ബ്രിഡ്‌ജ്  ടെമ്പറേച്ചർ ഗൺ  തെർമൽ സ്‌കാനർ  ക്വാറന്‍റൈൻ കേന്ദ്രം  പ്രവാസി മടക്കം  ആലുവ ജില്ലാ ആശുപത്രി  ഇമിഗ്രേഷൻ കൗണ്ടര്‍  കളമശ്ശേരി എസ്‌സിഎംഎസ് ഹോസ്റ്റല്‍  ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്‍റ് ഓർഗനൈസേഷന്‍  പിപിഇ കിറ്റ്  സിഐഎസ്‌എഫ്  സിയാല്‍
പ്രവാസികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങൾ
author img

By

Published : May 7, 2020, 10:43 AM IST

കൊച്ചി: കൊവിഡ് ബാധയുടെ സാഹചര്യത്തിൽ ഗൾഫിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ ആദ്യസംഘം ഇന്നെത്തും. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.40 ഓടെയാണ് കൊച്ചിയിലെത്തുക. പ്രവാസികളെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവും സിയാലും വിപുലമായ മുന്നൊരുക്കങ്ങളാണ് പൂർത്തിയാക്കിയത്. പ്രവാസികളുമായെത്തുന്ന വിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോ ബ്രിഡ്‌ജുകൾ എന്നിവ ലഭ്യമാക്കും. സർക്കാർ നിർദേശിച്ച സാമൂഹിക അകലം പാലിച്ചുള്ള ക്രമീകരണങ്ങളാണ് ടെർമിനലിൽ നടപ്പിലാക്കിയതെന്ന് എയർപോർട്ട് ഡയറക്‌ടര്‍ കെ.സി.കെ.നായർ പറഞ്ഞു. വിമാനമിറങ്ങുന്ന യാത്രക്കാരുടെ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കും. ടെർമിനലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേക്ക് മാറ്റും. അവിടെ നിന്നും ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിലെത്തിക്കും.

പ്രവാസികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങൾ

ഇന്ന് എത്തുന്ന യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലുള്ളവർ. തൃശൂർ-73, പാലക്കാട്-13, മലപ്പുറം-23, കാസർകോട്- 1, ആലപ്പുഴ-15, കോട്ടയം- 13, പത്തനംതിട്ട- 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ എണ്ണം. ഇവരെ വിമാനത്താവളത്തിൽ നിന്നും അതത് ജില്ലകളിലെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഗർഭിണികൾ, മുതിർന്ന പൗരൻമാർ, പത്ത് വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്‍റൈൻ നിശ്ചയിച്ചിട്ടുള്ളത്. കാസർകോട് ജില്ലക്കാരനായ ഏക യാത്രക്കാരന് തൽക്കാലം എറണാകുളത്ത് ക്വാറന്‍റൈൻ ഒരുക്കും. കളമശ്ശേരിയിലെ എസ്‌സിഎംഎസ് ഹോസ്റ്റലിലാണ് ജില്ലയിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്‍റൈൻ ഒരുക്കിയിട്ടുള്ളത്.

ബാഗേജുകളുടെ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് സിയാലിൽ ഒരുക്കിയിട്ടുള്ളത്. ജില്ലാ അധികൃതർ, സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പ്, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, സിഐഎസ്‌എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കൊവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് സിയാലിൽ നടപ്പിലാക്കുന്നത്. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാർക്കായി പിപിഇ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും കയ്യുറകൾ, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പാക്കറ്റ് സിയാൽ നൽകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.