ETV Bharat / state

ആഗോള എഐ ഉച്ചകോടിക്ക് കൊച്ചി ആതിഥ്യമരുളും; നഗരത്തെ ഐബിഎം ഹബ്ബാക്കാന്‍ നീക്കം

Kochi to become AI Hub : കൊച്ചിയെ ആഗോള നിര്‍മ്മിത ബുദ്ധികേന്ദ്രമാക്കാനൊരുങ്ങി സര്‍ക്കാര്‍. ശ്രമത്തില്‍ ഐടിഭീമന്‍ ഐബിഎമ്മും സഹകരിക്കും.

Kerala Global AI Summit  Kochi AI hub  ഐബിഎമ്മുമായി കരാര്‍  ഉച്ചകോടി ഇക്കൊല്ലം
Kerala to host Global AI Summit ahead of IBM making Kochi its hub
author img

By ETV Bharat Kerala Team

Published : Jan 3, 2024, 10:40 AM IST

Updated : Jan 3, 2024, 10:40 PM IST

എറണാകുളം : കൊച്ചിയെ രാജ്യത്തെ ശക്തമായ എഐ സാങ്കേതികത കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂട്ടി പുത്തന്‍ കരാര്‍. ഐടി ഭീമനായ ഐബിഎമ്മുമായി സര്‍ക്കാര്‍ ഇതിനുള്ള കരാറില്‍ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി രാജീവും, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സൂമന്‍ ബില്ലയും ഐബിഎം ഇന്ത്യ അധികൃതരുമായി നടത്തി ചര്‍ച്ചയെ തുടര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത് (Kerala to host Global AI Summit).

ആഗോള നിര്‍മ്മിത ബുദ്ധി ഉച്ചകോടിക്ക് സംസ്ഥാന സര്‍ക്കാര്‍ ആതിഥ്യമരുളുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി അറിയിച്ചു. ഇക്കൊല്ലം പകുതിയോടെ ആയിരിക്കും ഉച്ചകോടിയെന്നും ഐബിഎം ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേഷ് നിര്‍മ്മലുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പി രാജീവ് പറഞ്ഞു (IBM to make Kochi its hub).

ഐബിഎമ്മിന്‍റെ എഐ ഹബ്ബ് ആയി മാറുന്നതോടെ കൊച്ചിയിലേക്ക് ആഗോള തലത്തിലുള്ള ഉന്നത ഐടി വിദഗ്‌ധരുടെ കുത്തൊഴുക്ക് ഉണ്ടാകും. ഐടി വിദഗ്‌ധരുടെ തിരികെ കേരളത്തിലേക്കുള്ള കുടിയേറ്റമാകും ഇതിലൂടെ സംഭവിക്കുക. ഇത് ഐടി രംഗത്തെ പുതുതലമുറയ്ക്ക് മുതല്‍ക്കൂട്ടാകും. ഐബിഎമ്മിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഇത് വഴി സാധിക്കുമെന്ന് സര്‍കാര്‍ കണക്കുകൂട്ടുന്നു (Govt signed agreement with IBM).

ഐബിഎം കൊച്ചിയെ എഐ ഹബ്ബ് ആക്കുന്നത് ഈ രംഗത്തെ മറ്റുള്ളവരെയും ഈ പാത പിന്തുടരാന്‍ പ്രേരിപ്പിക്കും. ഐബിഎമ്മിന്‍റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ട വികസനത്തിലേക്ക് കടന്നിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചി ഹബ്ബിനെ കേവലം ജെനറിക് എഐക്ക് അപ്പുറം ജെനറേറ്റീവ് എഐ ആക്കി മാറ്റാനാണ് ശ്രമം. ഐബിഎം ഇതിനകം തന്നെ ബോയിങ് പോലുള്ള കമ്പനികള്‍ക്ക് എഐ സേവനങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. എഐ ഉച്ചകോടിയില്‍ ബോയിങി പങ്കാളിത്തത്തിന് വേണ്ടിയും ശ്രമിക്കുന്നുണ്ട് (Infopark Second Phase).

സംസ്ഥാന വ്യവസായ വകുപ്പുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സൂമന്‍ ബില്ലയും വ്യക്തമാക്കി. ഐടി പാര്‍ക്കുകള്‍, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍, ഡിജിറ്റല്‍ സര്‍വകലാശാല, എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല തുടങ്ങിയവയും പരിപാടിയുമായി സഹകരിക്കും. കൊച്ചിയെ രാജ്യത്തെ തന്നെ മുഖ്യ എഐ ഹബ്ബാക്കി മാറ്റാനുള്ള ഒരുക്കങ്ങളെക്കുറിച്ച് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ഉച്ചകോടിയില്‍ പ്രഖ്യാപനങ്ങള്‍ നടത്തും.

Also Read: ഇനി എപ്പോൾ മരിക്കുമെന്നും നേരത്തെ അറിയാം; മരണം പ്രവചിക്കുന്ന എഐ സാങ്കേതിക വിദ്യയുമായി ​ഗവേഷകർ

കെല്‍ട്രോണ്‍ സിഎംഡി എന്‍ നാരായണ മൂര്‍ത്തിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു. സാംസങ്ങിന്‍റെ സെമി കണ്ടക്‌ടര്‍ നിര്‍മ്മാണവും ചിപ്പ് ഡിസൈനും അടക്കമുള്ള സഹകരണവും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്ന് ചര്‍ച്ചയില്‍ പരാമര്‍ശമുണ്ടായി.

Last Updated : Jan 3, 2024, 10:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.