എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി. ചെന്നൈ, ദുബായ് വിമാനങ്ങളിലെത്തിയ അഞ്ച് യാത്രക്കാരില്‍ നിന്നും, വിമാനത്തിൽ ഉപേക്ഷിച്ച നിലയിലുമാണ് സ്വര്‍ണ്ണം പിടികൂടിയത്. രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലാതെന്നാണ് വിവരം.
ദുബായില്‍ നിന്ന് ചെന്നൈയില്‍ എത്തിച്ച സ്വര്‍ണ്ണം പിന്നീട് നാല് പേര്‍ക്ക് കൈമാറുകയായിരുന്നു. ഇവരില്‍ മൂന്ന് പേരില്‍ നിന്ന് 355 ഗ്രാം വീതവും ഒരാളില്‍ നിന്ന് 1100 ഗ്രാം സ്വര്‍ണവുമാണ് ഡിആര്‍ഐ പിടികൂടിയത്.
Also Read: മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു
ദുബായില്‍ നിന്ന് എത്തിയ വിമാനത്തിലെ കാസര്‍കോഡ് സ്വദേശിനിയായ യാത്രക്കാരിയില്‍ നിന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് 3250 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയത്. ദുബായ്- കൊച്ചി വിമാനത്തില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 573 ഗ്രാം സ്വര്‍ണ്ണവും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് കസ്റ്റംസും ഡി.ആർ.ഐയും അന്വേഷണമാരംഭിച്ചു.