ETV Bharat / state

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി - nedumbassery

എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച അരക്കിലോ സ്വർണ്ണമാണ് കാർഗോ വിഭാഗത്തിലെ കസ്റ്റംസ് പിടികൂടിയത്

നെടുമ്പാശ്ശേരി  സ്വർണ്ണം പിടികൂടി  എയർ കാർഗോ  കസ്റ്റംസ്  gold  -seized  nedumbassery  airport
നെടുമ്പാശ്ശേരി വഴി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി
author img

By

Published : Feb 12, 2020, 2:03 PM IST

Updated : Feb 12, 2020, 3:27 PM IST

എറണാകുളം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. എയർ കാർഗോ വിഭാഗത്തിലെ കസ്റ്റംസാണ് അരക്കിലോ സ്വർണം പിടികൂടിയത്. കാർഗോ കൈപ്പറ്റാന്‍ എത്തിയ കാസർകോട് സ്വദേശിയെ കസ്റ്റംസ് വിഭാഗം പിടികൂടി. ടൈഗർ ബാം ടിന്നിന്‍റെ അടപ്പിനകത്തും ചുരിദാറിന്‍റെ കോളറിനകത്തും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതാദ്യമായാണ് എയർ കാർഗോ മുഖേന സ്വർണം കടത്താനുള്ള ശ്രമം കണ്ടെത്തുന്നത്. എയർ കാർഗോ മുഖേന വൻതോതിൽ സ്വർണം കടത്തുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ശ്രമമാണ് ഇതെന്നാണ് കസ്റ്റംസിന്‍റെ നിരീക്ഷണം.

Last Updated : Feb 12, 2020, 3:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.