ETV Bharat / state

മാലിന്യ സംസ്‌കരണം; 'കൊച്ചിയ്‌ക്ക് പ്രത്യേക പരിഗണന നല്‍കണം': ഹൈക്കോടതി - കൊച്ചിയെ വിഴുങ്ങിയ മാലിന്യവും പുകയും

മാലിന്യ സംസ്‌കരണത്തില്‍ കൊച്ചിയ്‌ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ഹൈക്കോടതി. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്ത കേസ് പരിഗണിക്കവേയാണ് നിര്‍ദേശം.

Give special consideration to Kochi  waste management in Kochi  Kochi News updates  latest news in kochi  മാലിന്യ സംസ്‌കരണം  കൊച്ചിയ്‌ക്ക് പ്രത്യേക പരിഗണന നല്‍കണം  ഹൈക്കോടതി  ഹൈക്കോടതി വാര്‍ത്തകള്‍  ഹൈക്കോടതി പുതിയ വാര്‍ത്തകള്‍  ഹൈക്കോടതി വാര്‍ത്തകള്‍  കൊച്ചിയെ വിഴുങ്ങിയ മാലിന്യവും പുകയും  ബ്രഹ്മപുരത്തെ തീപിടിത്തം
കൊച്ചിയ്‌ക്ക് പ്രത്യേക പരിഗണന നല്‍കണം
author img

By

Published : Apr 3, 2023, 8:23 PM IST

എറണാകുളം: മാലിന്യ സംസ്‌കരണത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ കൊച്ചിയ്‌ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ഹൈക്കോടതി. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മാലിന്യ പ്ലാന്‍റിന്‍റെ മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നേതൃത്വം ഉണ്ടാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പ്ലാന്‍റില്‍ തീപിടിത്തം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൊച്ചി കോർപറേഷൻ സെക്രട്ടറി പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മാലിന്യ സംസ്‌കരണം പരിശോധിക്കാനുള്ള വെബ് പോർട്ടലും ഹെൽപ് ഡെസ്‌കുകളും സജ്ജമായെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചു. എന്നാൽ ജില്ല കലക്‌ടര്‍മാര്‍ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അമിക്കസ് ക്യൂറിമാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ നേരിട്ട് പരിശോധന നടത്തുമെന്നും കോടതി പറഞ്ഞു.

ഉദ്യോഗസ്ഥർ സമർപ്പിച്ച ആക്ഷൻ റിപ്പോർട്ടുകൾ കോടതി പരിശോധിച്ചു. വിഷയം ഈ മാസം പതിനൊന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മാലിന്യ പ്ലാന്‍റിലെ തീപിടിത്തം ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ കൊച്ചി കോർപറേഷനും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നടപടികൾ തദ്ദേശ വകുപ്പും ജില്ല കലക്‌ടറും വിശദീകരിക്കണം.

ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കരാറുകൾ സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടും കോടതി പരിശോധിക്കും. മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിനോടും ഹൈക്കോടതി നിർദേശിച്ചു.

കൊച്ചിയെ വിഴുങ്ങിയ മാലിന്യവും പുകയും: ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തമുണ്ടായത്. 12 ആദ്യ ദിനം 12 മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളം ചീറ്റിയതോടെ തീ നിയന്ത്രണ വിധേയമായി. ഇതോടെ അഗ്‌നിശമന സേന മടങ്ങി.

ഏതാനും മണിക്കൂറികള്‍ പിന്നിട്ടതോടെ വീണ്ടും തീ പടര്‍ന്നു. സ്ഥലത്ത് നിന്ന് മടങ്ങിയ അഗ്‌നിശനമ സേന യൂണിറ്റുകള്‍ വീണ്ടും തിരിച്ചെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി. വീണ്ടും കത്തി തുടങ്ങിയ മാലിന്യ കൂമ്പാരത്തിലെ തീ പൂര്‍ണമായും അണയ്‌ക്കാന്‍ രണ്ട് ദിവസമെങ്കിലും എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അധികൃതര്‍ അറിയിച്ച പ്രകാരം രണ്ടും നാലും ദിവസം പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമാക്കാനായില്ലെന്ന് മാത്രമല്ല തീ ഏറെ പടര്‍ന്ന് കത്തുകയും ചെയ്‌തു.

ഇതോടെ കൊച്ചി നഗരവും സമീപ പ്രദേശങ്ങളുമെല്ലാം കറുത്ത പുകയിലും മുങ്ങി. പ്ലാസ്‌റ്റിക് പുക കത്തി നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും തുടങ്ങി. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. പിന്നാലെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു.

ബ്രഹ്മപുരത്തെ തീപിടിത്തവും ചൂടുപിടിച്ച വിവാദങ്ങളും: മാലിന്യ പ്ലാന്‍റിലെ കത്തി പടരുന്ന തീയിനൊപ്പം വിഷയത്തില്‍ വിമര്‍ശനങ്ങളും ആരോപണങ്ങളും ആളിക്കത്തി. മാലിന്യ സംസ്‌കരണ പ്ലാന്‍റ് നടത്തിപ്പ് കരാര്‍ അവസാനിച്ചതിന് പിന്നാലെയുണ്ടായ തീപിടിത്തം കൊച്ചി കോര്‍പറേഷന്‍ ഭരിക്കുന്ന ഇടതി മുന്നണിയെ സംശയ നിഴലിലാക്കി. വിഷയത്തില്‍ വിമര്‍ശനങ്ങളുമായി പ്രതിപക്ഷവും രംഗത്തെത്തി.

ദിവസങ്ങളോളം ആളിക്കത്തി കൊച്ചി നഗരത്തെ പുക ചുരുളിലാക്കിയ തീ വിമര്‍ശനങ്ങള്‍ക്കിടെ കെട്ടടങ്ങി. തീയും പുകയും അവസാനിച്ചെങ്കിലും വിഷയത്തില്‍ രാഷ്‌ട്രീയ വിവാദങ്ങള്‍ ഇപ്പോഴും പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിനെതിരെ ഉടനടി നടപടിയെടുത്തില്ലെങ്കില്‍ ബ്രഹ്മപുരം ഇനിയും സജീവമായ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കുമെന്നതില്‍ സംശയമില്ല.

also read: കൊച്ചി ഇന്നും പുകഞ്ഞ് തന്നെ; പത്താം ദിവസവും പുക ശമിപ്പിക്കാനുള്ള ശ്രമം തുടരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.