എറണാകുളം: 1954ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. സ്വവര്‍ഗാനുരാഗികൾക്ക് വൈവാഹികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വ്യവസ്ഥ ചെയ്യാത്ത 1954ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ചോദ്യം ചെയ്ത് സ്വവർഗാനുരാഗികളായ രണ്ടു പുരുഷന്മാരാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത, വ്യക്തിക്കുള്ള അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം, എന്നീ ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ ചട്ടങ്ങളെന്ന് ഹർജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹർജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായി.
2018ല്‍ കണ്ടുമുട്ടിയ തങ്ങള്‍ സ്‌നേഹത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാൽ സാമൂഹ്യ പ്രതികരണം ഭയന്ന് രഹസ്യമായി അമ്പലത്തില്‍ വച്ച് വിവാഹം നടത്തിയെന്ന് ഹർജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സമുദായ അധികാരികള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നതുകൊണ്ടാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹബന്ധത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നിയമം സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കില്ല എന്നതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിക്കാര്‍ ചൂണ്ടിക്കാട്ടി. പൗരന് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം, സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ മഹത്തായ ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരായ ചട്ടം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.