ETV Bharat / state

കൊച്ചിയിൽ വീണ്ടും കഞ്ചാവു വേട്ട, ലഹരിമരുന്ന് സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ

ദാദാഭായ് എന്ന് വിളിപ്പേരുള്ള ബിഹാർ സ്വദേശിയായ സോളാജർ സഹാനി (22)യാണ് പിടിയിലായത്

ganja seized in ernakulam  ganja seized  dadabhai ernakulam  Sanford Police Department  Sanford Police Department ernakulam  കൊച്ചിയിൽ കഞ്ചാവ് വേട്ട  കഞ്ചാവ് വേട്ട  ദാദാഭായ്  എറണാകുളത്ത് കഞ്ചാവ് വേട്ട  കഞ്ചാവ് പിടിച്ചു
കൊച്ചിയിൽ വീണ്ടും കഞ്ചാവു വേട്ട, ലഹരിമരുന്ന് സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ
author img

By

Published : Feb 11, 2020, 10:59 PM IST

എറണാകുളം: കൊച്ചിയിലെ കഞ്ചാവ് വേട്ടയിൽ ലഹരിമരുന്ന് സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ. ദാദാഭായ് എന്ന് വിളിപ്പേരുള്ള ബിഹാർ സ്വദേശിയായ സോളാജർ സഹാനി (22)യാണ് പിടിയിലായത്. ഇയാളിൽ നിന്നും വിപണിയിൽ 12 ലക്ഷത്തോളം രൂപ വില വരുന്ന ആറ് കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.

ആൾതിരക്കുള്ള ഭാഗങ്ങളിൽ പോലും തന്ത്രപൂർവം വില്‍പന നടത്തി മടങ്ങുന്ന ഇയാൾ ലഹരിമരുന്ന് മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണെന്നാണ് പൊലീസ് പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ വഴി ട്രെയിൻ മാർഗം കഞ്ചാവ് കൊച്ചിയിൽ എത്തുന്നതായി കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

മാസത്തിൽ രണ്ടു തവണയായി 20 കിലോഗ്രാം കഞ്ചാവാണ് ഇയാൾ കൊച്ചിയിലെത്തിക്കുന്നത്. ഫെബ്രുവരിയിലെ പത്തു ദിവസങ്ങൾ കൊണ്ട് മാത്രം നഗരത്തിൽ നിന്ന് 30 കിലോഗ്രാമിലധികം കഞ്ചാവും ലക്ഷങ്ങളുടെ സിന്തറ്റിക് ഡ്രഗ്സുകളുമാണ് ഡാൻസാഫ് പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.