ETV Bharat / state

Ganapathy Row | മിത്ത് പരാമർശത്തിലെ നാമജപ ഘോഷയാത്ര; എൻഎസ്എസ് ഹർജിയിൽ സർക്കാര്‍ വിശദീകരണം തേടി ഹൈക്കോടതി - സ്‌പീക്കർ

നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന്‍റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് നൽകിയ ഹർജിയിലാണ് കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയത്.

Ganapathy Row  High court asks Government clarification  Government clarification  case against NSS  NSS  Kerala High court  മിത്ത് പരാമർശത്തിലെ നാമജപ ഘോഷയാത്ര  നാമജപ ഘോഷയാത്ര  ഘോഷയാത്ര  എൻഎസ്എസ് ഹർജി  എൻഎസ്എസ്  എൻഎസ്എസ് ഹർജിയിൽ സർക്കാര്‍ വിശദീകരണം  സർക്കാര്‍ വിശദീകരണം തേടി ഹൈക്കോടതി  എൻഎസ്എസ് നൽകിയ ഹർജി  സ്‌പീക്കർ  ഷംസീറിന്‍റെ മിത്ത് പരാമർശം
മിത്ത് പരാമർശത്തിലെ നാമജപ ഘോഷയാത്ര; എൻഎസ്എസ് ഹർജിയിൽ സർക്കാര്‍ വിശദീകരണം തേടി ഹൈക്കോടതി; കേസ് 11ന് പരിഗണിക്കും
author img

By

Published : Aug 7, 2023, 4:13 PM IST

എറണാകുളം: സ്‌പീക്കർ എ.എൻ ഷംസീറിന്‍റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട് കേസെടുത്തതിനെതിരെ എൻഎസ്എസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. തിരുവനന്തപുരത്ത് നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന്‍റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയത്. ഹർജി കോടതി വെള്ളിയാഴ്ച്ച (ആഗസ്റ്റ് 11ന്) വീണ്ടും പരിഗണിക്കാനായി മാറ്റി. അതുവരെ കേസിന്മേൽ തുടർ നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാർ വാക്കാൽ ഉറപ്പുനൽകിയിട്ടുണ്ട്.

എന്നാല്‍ കേസിന്‍റെ എഫ്ഐആർ അടക്കം സർക്കാരിന് ഹാജരാക്കേണ്ടി വരും. നാമജപ ഘോഷയാത്രക്ക് മുൻപ് കന്‍റോണ്‍മെന്‍റ് പൊലീസിൽ അനുമതി തേടിയിരുന്നതായി എന്‍എസ്‌എസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വിജയ ഭാനു കോടതിയിൽ വ്യക്തമാക്കി. മാത്രമല്ല, സമാധാനപരമായാണ് പ്രതിഷേധം നടത്തിയതെന്നും നിയമവിരുദ്ധമായി സംഘം ചേർന്നുവെന്നതടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും അദ്ദേഹം വാദമുന്നയിച്ചു. അതേസമയം നാമജ ഘോഷയാത്രയ്ക്ക് അനുമതി നൽകിയിരുന്നില്ലെന്നായിരുന്നു സർക്കാർ വാദം.

കേസും ഹര്‍ജിയും: ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കേസ് റദ്ദാക്കാനാവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്. എൻഎസ്എസ് വൈസ് പ്രസിഡന്‍റും കേസിലെ ഒന്നാം പ്രതിയുമായ സംഗീത് കുമാറാണ് ഹർജിക്കാരൻ. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും എൻഎസ്എസ് വാദം ഉന്നയിച്ചിട്ടുണ്ട്. ഗണപതിക്കെതിരെ സ്‌പീക്കർ എ.എൻ ഷംസീർ വിവാദ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു (03.08.2023) എൻഎസ്എസ് നാമജപ ഘോഷയാത്ര സംഘടിപ്പിക്കുകയും വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയും ചെയ്‌തത്.

മഹാഗണപതി മിത്താണെന്ന് ഷംസീറിന്‍റെ പരാമർശിച്ചുവെന്ന് പറഞ്ഞ എൻഎസ്എസ് ഈ വിഷയത്തില്‍ ഷംസീർ മാപ്പ് പറയണമെന്നായിരുന്നു എൻഎസ്എസിന്‍റെ ആവശ്യം. നാമജപ ഘോഷയാത്ര നടത്തിയതിന്‍റെ പേരിൽ കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. കേസിന്‍റെ തുടർ നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നതിനിടയിലാണ് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്.

Also Read: 'ഉമ്മന്‍ ചാണ്ടിയില്ലാതെ 53 വര്‍ഷത്തിന് ശേഷം നിയമസഭ ചേരും'; പുതുപ്പള്ളിയിലെ കല്ലറ സന്ദര്‍ശിച്ച് സ്‌പീക്കർ എഎൻ ഷംസീർ

വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി സ്‌പീക്കര്‍: അതേസമയം പരാമര്‍ശം വിവാദമായതിന് പിന്നാലെ വിഷയത്തിൽ സ്‌പീക്കർ എ.എൻ ഷംസീര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതിനപ്പുറമൊന്നും തനിക്ക് പറയാനില്ലെന്നും നിയമസഭ സ്‌പീക്കറാണെങ്കിലും താനും പാര്‍ട്ടിയുടെ ഭാഗമാണെന്നുമായിരുന്നു സ്‌പീക്കര്‍ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്. ഒരു മത വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എല്ലാ മത വിശ്വാസങ്ങളെയും അംഗീകരിച്ച് പോകുക എന്നതാണ് തന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ മാപ്പ് പറയേണ്ട ഒരാവശ്യവും ഇല്ലെന്നും ജനങ്ങളില്‍ ശാസ്ത്ര ബോധം വളര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്‍റെയും കടമയാണെന്നും അദ്ദേഹം അറിയിച്ചു. ഇത് ഇന്ത്യന്‍ ഭരണഘടന കര്‍ത്തവ്യമാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 51 വ്യക്തമാക്കുന്നുണ്ടെന്നും താന്‍ മാപ്പു പറയുക എന്നാല്‍ അതിനര്‍ഥം ഭരണഘടനയെ തള്ളിപ്പറയുക എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. താൻ പറഞ്ഞ കാര്യങ്ങള്‍ മുൻപ് പലരും ഇവിടെ പറഞ്ഞിട്ടുണ്ടെന്നും സ്‌പീക്കര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.