ETV Bharat / state

ജസ്റ്റിസ് എസ്. മണികുമാറിന് ആദരസൂചകമായി ഫുൾ കോർട്ട് റഫറൻസ്

ഋഷികേശ് റോയ് സുപ്രീംകോടതി ജഡ്‌ജിയായ ഒഴിവിലായിരുന്നു ജസ്റ്റിസ് എസ്. മണി കുമാറിന്‍റെ നിയമനം

കോർട്ട്
author img

By

Published : Oct 14, 2019, 4:54 PM IST

Updated : Oct 14, 2019, 6:03 PM IST

കൊച്ചി: കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി ഏറ്റെടുത്ത ജസ്റ്റിസ് എസ്. മണി കുമാറിന് ആദരസൂചകമായി കോടതിയിൽ ഫുൾ കോർട്ട് റഫറൻസ് ചേർന്നു. കേരളത്തിലെ ജില്ലാതല കോടതികൾ മികച്ച നിലവാരം പുലർത്തുന്നതാണെന്ന് ജസ്റ്റിസ് എസ്. മണികുമാര്‍ പറഞ്ഞു. കേരള ഹൈക്കോടതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും മികച്ചതുമാക്കും. ഇതിനായി പദവിയും വയസും പരിഗണിക്കാതെ ആരിൽനിന്നും ക്രിയാത്മകമായ അഭിപ്രായങ്ങൾ സ്വീകരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റിസ് എസ്. മണികുമാറിന് ആദരസൂചകമായി ഫുൾ കോർട്ട് റഫറൻസ്

ജുഡീഷ്യൽ ഓഫീസർമാർ, ഹൈക്കോടതി ജീവനക്കാർ, അഭിഭാഷകർ, ചീഫ് ജസ്റ്റിസിന്‍റെ കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഈ മാസം പതിനൊന്നിനാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണി കുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയ് സുപ്രീംകോടതി ജഡ്‌ജിയായ ഒഴിവിലാണ് മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായിരുന്ന ജസ്റ്റിസ് എസ്. മണി കുമാറിന്‍റെ നിയമനം.

Intro:

Body:കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി ഏറ്റെടുത്ത ജസ്റ്റിസ് എസ് മണി കുമാറിന് കോടതിയിൽ ആദരസൂചകമായി ഫുൾ കോർട്ട് റഫറൻസ് ചേർന്നു.

hold visuals

കേരളത്തിലെ ജില്ലാതല കോടതികൾ തമിഴ്നാട്ടിലെ ജില്ലാതല കോടതികളെ അപേക്ഷിച്ച് മികച്ച നിലവാരം പുലർത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

byte

കേരള ഹൈക്കോടതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും മികച്ചതും ആക്കുന്നതിൽ പദവിയും വയസ്സും പരിഗണിക്കാതെ ആരിൽനിന്നും ക്രിയാത്മകമായ അഭിപ്രായങ്ങൾ സ്വീകരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജുഡീഷ്യൽ ഓഫീസർമാർ, ഹൈക്കോടതി ജീവനക്കാർ, അഭിഭാഷകർ, ചീഫ് ജസ്റ്റിസിന്റെ കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഈ മാസം പതിനൊന്നാം തീയതിയാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് മണി കുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ് മണി കുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയ് സുപ്രീംകോടതി ജഡ്ജിയായ ഒഴിവിലാണ് നിയമനം.

ETV Bharat
Kochi

Conclusion:
Last Updated : Oct 14, 2019, 6:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.