ETV Bharat / state

'ഇന്ധന ടാങ്കുകൾ തകർക്കും'; കൊച്ചി കപ്പല്‍ശാലയ്‌ക്ക് വീണ്ടും ഭീഷണി സന്ദേശം

ഐ.എന്‍.എസ് വിക്രാന്ത് ബോംബ് വച്ച് തകര്‍ക്കുമെന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നു

Kochi shipyard  ഇന്ധന ടാങ്കുകൾ  കൊച്ചി കപ്പല്‍ശാല  Fuel tanks  കൊച്ചി വാര്‍ത്ത  Fuel tanks will destroy  Threat message again to Kochi shipyard  ഐ.എന്‍.എസ് വിക്രാന്ത്  ഭീഷണി സന്ദേശം
'ഇന്ധന ടാങ്കുകൾ തകർക്കും'; കൊച്ചി കപ്പല്‍ശാലയ്‌ക്ക് വീണ്ടും ഭീഷണി സന്ദേശം
author img

By

Published : Sep 14, 2021, 3:11 PM IST

എറണാകുളം : കൊച്ചി കപ്പല്‍ശാല തര്‍ക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. ഷിപ്പ്‌യാര്‍ഡിലെ ഇന്ധന ടാങ്കുകൾ തകർക്കുമെന്നാണ് സന്ദേശത്തിലുള്ളതെന്നാണ് വിവരം.

സംഭവത്തില്‍ അധികൃതർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞയാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നാവികന്‍ എന്ന മെയില്‍ നിന്നായിരുന്നു ഈ സന്ദേശം അയച്ചത്. ഇതിന്‍റെ ഉറവിടം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

അന്വേഷണം തുടരുന്നതിനിടെയാണ് രണ്ടാമത്തെ ഭീഷണി മെയില്‍ എത്തിയത്. തദ്ദേശീയമായി നിർമിച്ച ഐ.എന്‍.എസ് വിക്രാന്ത് ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ആദ്യ ഭീഷണി. ഇതോടെ ശക്തമായ സുരക്ഷയാണ് ഐ.എൻ.എസ് വിക്രാന്തിന് ഏർപ്പെടുത്തിയത്.

ALSO READ: പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് പാര്‍ട്ടി വിടുന്നു : കെ.പി അനില്‍കുമാര്‍

കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് കപ്പലില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല.

താന്‍ ആവശ്യപ്പെടുന്ന ബിറ്റ് കോയിന്‍ നല്‍കണം. ഇല്ലെങ്കില്‍ ഐ.എന്‍.എസ് വിക്രാന്ത് ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്. കപ്പൽശാലയെ കുറിച്ച് അറിയുന്നവരാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്ന നിഗമനത്തെ തുടർന്ന് ജീവനക്കാരിൽ നിന്നും മൊഴിയെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.