എറണാകുളം: ഇന്ധനവിലയില്‍ ബുധനാഴ്‌ചയും വര്‍ധനവ്. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ രണ്ടു ദിവസം കൊണ്ട് പെട്രോളിന് 1.74 രൂപയും ഡീസലിന് 1.69 രൂപയുമാണ് വര്‍ധിച്ചത്.
കൊച്ചിയില്‍ പെട്രോളിന് 106.05, ഡീസലിന് 93.24, കോഴിക്കോട് പെട്രോളിന് 106.23, ഡീസലിന് 93.43, തിരുവനന്തപുരം പെട്രോളിന് 108.35, ഡീസലിന് 95.38 എന്നിങ്ങനെയാണ് ഇന്നത്തെ വില.