കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്നാ സുരേഷ്, സരിത്ത് എന്നിവരെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകി. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ അറസ്റ്റ് ചെയ്യാൻ അനുമതി തേടി കസ്റ്റംസ് നൽകിയ അപേക്ഷയിലാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള എസിജെഎം കോടതിയിലാണ് ഡോളർ കേസിൽ വിശദമായ റിപ്പോർട്ട് കസ്റ്റംസ് സമർപ്പിച്ചത്. ഫെമ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുക്കണമെന്നാണ് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
വിദേശത്തേക്ക് ഡോളർ കടത്തിയ കേസ്; അറസ്റ്റിന് അനുമതി നല്‍കി കോടതി - അറസ്റ്റ് നടപ്പാക്കാൻ കസ്റ്റംസിന് കോടതി അനുമതി
പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി കസ്റ്റംസ് നൽകിയ അപേക്ഷയിലാണ് നടപടി