ETV Bharat / state

സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ: ആരോഗ്യസെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി - food poison kerala

ചീഫ്‌ ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്

food poison  Kerala high court seeks report  സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ  ചീഫ്‌ജസ്റ്റീസ് എസ് മണികുമാര്‍  Kerala high court action on food poison  food poison kerala  ഭക്ഷ്യവിഷബാധയില്‍ കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
author img

By

Published : Jan 18, 2023, 11:03 PM IST

എറണാകുളം: സംസ്ഥാനത്തെ ഭക്ഷ്യവിഷബാധയിൽ വീണ്ടും ഹൈക്കോടതിയുടെ ഇടപെടൽ. വിഷയത്തിൽ ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും അറിയിക്കണം.

രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. കാസര്‍കോട് ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി നടപടി. നേരത്തെ കളമശ്ശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിലും അന്വേഷണം നടത്താൻ കെൽസയ്ക്ക് കോടതി നിർദേശം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.