ETV Bharat / state

എറണാകുളത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ; കേസെടുത്ത് പൊലീസ് - കോസ്‌റ്റ്‌ഗാര്‍ഡ്

ഇരുമ്പനത്ത് കോസ്റ്റ്ഗാര്‍ഡിന്‍റെ പതാകയ്ക്കും ജാക്കറ്റുകള്‍ക്കുമൊപ്പമാണ് ദേശീയ പതാകയും മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്

ദേശീയ പതാക  national flag  kochi  coast gaurd  കോസ്‌റ്റ്‌ഗാര്‍ഡ്  കൊച്ചി
മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക, കേസെടുത്ത് പൊലീസ്: സംഭവം എറണാകുളത്ത്
author img

By

Published : Jul 12, 2022, 8:30 PM IST

എറണാകുളം : ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇരുമ്പനത്ത് കോസ്റ്റ്ഗാര്‍ഡിന്‍റെ പതാകയ്ക്കും ജാക്കറ്റുകള്‍ക്കുമൊപ്പമാണ് ദേശീയ പതാകയും ഉപേക്ഷിച്ചത്. ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഹില്‍പാലസ് പൊലീസെത്തിയാണ് ദേശീയ പതാക, മാലിന്യ കൂമ്പാരത്തില്‍ നിന്ന് മാറ്റിയത്. ദേശീയ പതാകയെ അവഹേളിച്ചതിനാണ് അന്വഷണസംഘം കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.

സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവം വളരെ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.