ETV Bharat / state

എറണാകുളത്തെ ഇടതു സ്വതന്ത്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു - ഷാജി ജോർജ്ജ്

ഇടതുപക്ഷ സർക്കാറിന്‍റെ തുടർ ഭരണത്തിന് അനുകൂലമായ ജനവിധി എറണാകുളം മണ്ഡലത്തിലുണ്ടാകുമെന്ന് പത്രിക സമർപ്പിച്ച ശേഷം ഷാജി ജോർജ്ജ് പറഞ്ഞു മാധ്യമങ്ങളോട് പറഞ്ഞു

nomination papers  Left Independent candidate  എറണാകുളം നിയമസഭാ മണ്ഡലം  നിയമസഭാ തെരഞ്ഞെടുപ്പ് 2021  kerala state assembly election 2021  ഷാജി ജോർജ്ജ്  shaji george
എറണാകുളത്തെ ഇടതു സ്വതന്ത്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
author img

By

Published : Mar 15, 2021, 3:49 PM IST

എറണാകുളം: എറണാകുളം മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാർഥി ഷാജി ജോർജ്ജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിറ്റി റേഷനിങ് ഓഫീസർക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് അദ്ദേഹം സമർപ്പിച്ചത്.

ഇടതുപക്ഷ സർക്കാറിന്‍റെ തുടർ ഭരണത്തിന് അനുകൂലമായ ജനവിധി എറണാകുളം മണ്ഡലത്തിലുണ്ടാകുമെന്ന് ഷാജിജോർജ്ജ് പറഞ്ഞു. തകർപ്പൻ അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്. ഓഖി മുതൽ കൊവിഡ് വരെയുള്ള പ്രതിസന്ധികളെ അതിജീവിക്കുന്നതിൽ പ്രധാന പങ്കു വഹിക്കാൻ പിണറായി വിജയൻ സർക്കാറിന് കഴിഞ്ഞു. ജനപക്ഷ വികസനത്തോടൊപ്പം ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചാണ് ഇടതുപക്ഷം ഭരിച്ചത്. ഭരണ തുടർച്ച ജനങ്ങൾ ആഗ്രഹിക്കുകയാണ്. ആവേശകരമായ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും ഷാജി ജോർജ്ജ് പറഞ്ഞു.

എറണാകുളം നഗരത്തിൽ പ്രകടനം നടത്തിയാണ് ഷാജി ജോർജ്ജ് പത്രിക സമർപ്പിക്കാനെത്തിയത്. കാലകാലങ്ങളിലായി കോൺഗ്രസ് സ്ഥാനാർഥികളെ മാത്രം ജയിപ്പിക്കുന്ന ചരിത്രമാണ് എറണാകുളത്തിനുള്ളത്. മണ്ഡലത്തിലെ സാമുദായിക സമവാക്യം ഇതിന് പ്രധാന കാരണമാണ്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് ലത്തീൻ സമുദായ നേതാവും സാംസ്കാരിക പ്രവർത്തകനുമായ ഷാജി ജോർജ്ജിനെ ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാർഥിയാക്കിയത്.

സ്വതന്ത്രരിലൂടെ രണ്ട് തവണ മണ്ഡലത്തിൽ വിജയിച്ച ചരിത്രം ഇത്തവണ ആവർത്തിക്കാനാവുമെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. പത്തു വർഷത്തിന് ശേഷം കൊച്ചി കോർപ്പറേഷൻ തിരിച്ച് പിടിച്ചതും കഴിഞ്ഞ നിയമസഭാ ഉപതെരെഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ഇടതു മുന്നണിക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.