ETV Bharat / state

ഉപഭോക്താക്കളിൽ നിന്നും അമിത കറന്‍റ് ചാർജ് ഈടാക്കിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി - ernakulam

ലോക്ക് ഡൗണിനെ തുടർന്ന് അശാസ്ത്രീയമായ ബില്ല് നൽകി വൈദ്യുതി ബോർഡ് ജനങ്ങൾക്ക് മേൽ അമിത സാമ്പത്തിക ഭാരം അടിച്ചേൽപിക്കുകയാണെന്ന പരാതിയിലാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

എറണാകുളം കെ.എസ്.ഇ.ബി അമിത വൈദ്യുതി ബിൽ ernakulam kseb
ഉപഭോക്താക്കളിൽ നിന്നും അമിത കറന്‍റ് ചാർജ് ഈടാക്കിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി
author img

By

Published : Jun 17, 2020, 1:12 PM IST

എറണാകുളം: ഉപഭോക്താക്കളിൽ നിന്നും അമിത വൈദ്യുതി ബിൽ ഈടാക്കിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി. ലോക്ക് ഡൗണിനെ തുടർന്ന് അശാസ്ത്രീയമായ ബില്ല് നൽകി ബോർഡ് ജനങ്ങൾക്ക് മേൽ അമിത സാമ്പത്തിക ഭാരം അടിച്ചേൽപിക്കുകയാണെന്ന പരാതിയിലാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഉപയോഗിച്ച വെദ്യുതിക്കാണ് ബില്ല് നൽകിയത്. ലോക്ക് ഡൗൺ കാരണം മീറ്റർ റീഡിംഗ് എടുക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് ബില്ല് നൽകിയത്. ഇപ്പോൾ ബിൽ തുകയുടെ എഴുപത് ശതമാനം അടച്ചാൽ മതി. കൂടിയാലും കുറഞ്ഞാലും അടുത്ത ബില്ലിൽ അഡ്ജസ്റ്റ് ചെയ്യും. ഹർജിക്കാരുടെ വൈദ്യുത ഉപഭോഗ വിവരങ്ങൾ കെ.എസ്.ഇ.ബി കോടതിയിൽ ഹാജരാക്കി. ഹർജിക്കാരുടെ വാദം തെറ്റാണെന്നും കെ.എസ്.ഇ.ബി കോടതിയെ അറിയിച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലിംഗ് പ്രയോഗികമല്ല. നിലവിലെ സാഹചര്യത്തിൽ ഇതിനാവശ്യമായ ജീവനക്കാരില്ലെന്നായിരുന്നു വിശദീകരണം. ഹർജിയിൽ വിധി പറയാനായി കോടതി മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.