ETV Bharat / state

ഡോളർ കടത്ത് കേസിൽ എം. ശിവശങ്കര്‍ റിമാൻഡില്‍ - എ.സി.ജെ.എം കോടതി വാർത്തകൾ

ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത് വീഡിയോ കോൺഫറൻസിംഗ് വഴി. ഫെബ്രുവരി ഒന്നിന് എ.സി.ജെ.എം കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും

m sivasankar news  kerala dollar scam news  acjm court news  m sivasankar allegations  എം ശിവശങ്കർ വാർത്തകൾ  കേരള ഡോളർ കടത്ത് വാർത്തകൾ  എ.സി.ജെ.എം കോടതി വാർത്തകൾ  എം ശിവശങ്കർ കുറ്റങ്ങൾ
ഡോളർ കടത്ത് കേസിൽ എം. ശിവശങ്കറിനെ റിമാൻഡ് ചെയ്‌തു
author img

By

Published : Jan 27, 2021, 12:32 PM IST

എറണാകുളം: ഡോളർ കടത്ത് കേസിൽ എം. ശിവശങ്കർ റിമാൻഡിൽ. കസ്റ്റംസ് അപേക്ഷ പരിഗണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എ.സി.ജെ.എം കോടതി അടുത്തമാസം ഒമ്പത് വരെയാണ് ശിവശങ്കറിനെ റിമാൻഡ് ചെയ്‌തത്. വീഡിയോ കോൺഫറൻസിങ് വഴിയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്.

അതേസമയം ഡോളർ കടത്ത് കേസിൽ ശിവശങ്കർ എ.സി.ജെ.എം. കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഡോളർ കടത്ത് കേസിൽ മറ്റ് പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്‌തതിൽ നിന്ന് തന്നെ നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടില്ലന്നാണ് ശിവശങ്കറിന്‍റെ വാദം. മറ്റ് പ്രതികളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള ചില സംശങ്ങളല്ലാതെ കൃത്യമായ തെളിവുകളില്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തിട്ടും ഡോളർക്കടത്ത് കേസിൽ തനിക്കെതിരായ രേഖകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അന്വേഷണവുമായി ഇതുവരെ പൂർണമായും സഹകരിച്ചിട്ടുണ്ട്. ഹൈക്കോടതി തന്നെ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ടന്നും ജാമ്യാപേക്ഷയിൽ ശിവശങ്കർ വ്യക്തമാക്കി. ഈയൊരു സാഹചര്യത്തിൽ ഡോളർ കടത്ത് കേസിൽ ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കറിന്‍റെ ആവശ്യം.

അടുത്ത മാസം ഒന്നാം തീയതി എ.സി.ജെ.എം കോടതി ജാമ്യാപേക്ഷ പരിഗണിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.