ETV Bharat / state

വ്യവസായ മേഖലയുടെ അഭിവൃദ്ധി വികസനം സാധ്യമാക്കും:മന്ത്രി ഇ.പി ജയരാജൻ - ചെറുകിട വ്യവസായ സംരഭകർ

കൊച്ചിയിൽ ചെറുകിട വ്യവസായ സംരഭകരുടെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകകയായിരുന്നു മന്ത്രി.

ep jayarajan about development  മന്ത്രി ഇ.പി ജയരാജൻ  ചെറുകിട വ്യവസായ സംരഭകർ  കേരള ചെറുകിട വ്യവസായ അസോസിയേഷൻ
വ്യവസായ മേഖലയുടെ അഭിവൃദ്ധി വികസനം സാധ്യമാക്കും:മന്ത്രി ഇ.പി ജയരാജൻ
author img

By

Published : Jan 31, 2021, 5:00 AM IST

എറണാകുളം: വ്യവസായ മേഖലയുടെ അഭിവൃദ്ധിയിലൂടെ കേരളത്തിന്‍റെ വികസനം സാധ്യമാക്കുമെന്ന് വ്യാവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. കൊച്ചിയിൽ ചെറുകിട വ്യവസായ സംരഭകരുടെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകകയായിരുന്നു മന്ത്രി. സർക്കാർ- സ്വകാര്യ വ്യവസായ മേഖലകളെ ഒരുപോലെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. നിക്ഷേപങ്ങൾ ആകർഷിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ മേഖലയുടെ അഭിവൃദ്ധി വികസനം സാധ്യമാക്കും:മന്ത്രി ഇ.പി ജയരാജൻ

കാർഷികമേഖലയിലെ പ്രതിസന്ധി വ്യവസായ മേഖലയ്ക്ക് ആഘാതമേൽപ്പിക്കും. രാജ്യത്തെ കാർഷിക പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചെറുകിട വ്യവസായ മേഖലയ്ക്കാണ് ഇനിയുള്ള കാലത്ത് കൂടുതൽ സാധ്യത. വ്യവസായിക പുരോഗതിക്കാവശ്യമായ സാഹചര്യം സംസ്ഥാനത്ത് ഇന്നുണ്ട്. കെ- സ്വിഫ്റ്റ് അടക്കമുള്ള പരിഷ്ക്കാരങ്ങൾ ഇതിന് ഊർജ്ജം പകർന്നു. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ക‍ഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള ചെറുകിട വ്യവസായ അസോസിയേഷൻ വ്യവസായ വകുപ്പ് മന്ത്രിയെ ആദരിച്ചത്. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ പിസി നമ്പ്യാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്‍റ് എം ഖാലിദിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നിരവധി വ്യവസായ പ്രമുഖരും പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.