എറണാകുളം: കോതമംഗലം - കുട്ടമ്പുഴ പഞ്ചായത്തിലെ ആനക്കയം പാർക്കിൽ കാട്ടാന ശല്യം. കഴിഞ്ഞ ദിവസം പാർക്കിലെ പ്രധാന ആകർഷണമായിരുന്ന എണ്ണപ്പനകൾ ആനകൾ നശിപ്പിച്ചിരുന്നു.
മഹാപ്രളയത്തെ തുടർന്ന് ആനക്കയത്തുള്ള പുഴയോട് ചേർന്ന് ഉടലെടുത്തതാണ് ബീച്ചിന് സമാനമായ ഈ മണൽ തുരുത്ത്. പുഴയും വനവുമെല്ലാം ചേർന്ന് പ്രകൃതി രമണീയമായ ഇവിടെ കാട്ടാനകളുടെ ശല്യം വർധിക്കുകയാണ്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കാന്തി വെള്ളക്കയ്യൻ ഉൾപ്പെടെയുള്ളവർ പ്രദേശം സന്ദർശിച്ചു.