എറണാകുളം: കോട്ടപ്പടി കുളങ്ങാട്ടുകുഴിയിൽ കാട്ടാന ചെരിഞ്ഞു. 25 വയസ് പ്രായം തോന്നിക്കുന്ന കാട്ടുകൊമ്പനെയാണ് യാക്കോബിറ്റ് പള്ളിക്ക് സമീപം കണ്ടെത്തിയത്. കുളങ്ങാട്ടുകുഴി പടിപ്പാറക്ക് സമീപം ജനവാസ മേഖലയിൽ കൃഷിയിടത്തിലാണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. നാട്ടുകാർ വിവരം കേടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലതെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വനം വന്യജീവി വിഭാഗം ഡോകടർ സ്ഥലത്ത് എത്തി ഉടൻ പോസ്റ്റ് മോർട്ട നടപടികൾ ആരംഭിക്കും.
എറണാകുളത്ത് കാട്ടാന ചെരിഞ്ഞു - വനപാലകർ സ്ഥലത്തെത്തി
കുളങ്ങാട്ടുകുഴി പടിപ്പാറക്ക് സമീപം ജനവാസ മേഖലയിൽ കൃഷിയിടത്തിലാണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്.