ETV Bharat / state

എറണാകുളത്ത് തിരഞ്ഞെടുപ്പ് കാറ്റ് എങ്ങോട്ട് ? - എറണാകുളം ലോക്‌സഭാ മണ്ഡലം

ഹൈബി ഈഡനിലൂടെ ഹാട്രിക്ക് വിജയം ലക്ഷ്യമിട്ടാണ് ഇത്തവണ യുഡിഎഫ് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ പോരിനിറങ്ങുന്നത്. എന്നാൽ മണ്ഡലത്തിലെ സജീവ സാന്നിധ്യമായ പി രാജീവിനെ രംഗത്തിറക്കിയതോടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അൽഫോൻസ് കണ്ണന്താനത്തിന്‍റെ സാന്നിധ്യം മണ്ഡലത്തിൽ ചലനങ്ങള്‍ ഉണ്ടാക്കാൻ സാധിക്കുമെന്ന് എൻഡിഎയും കണക്ക് കൂട്ടുന്നു

എറണാകുളം ലോക്‌സഭാ മണ്ഡലം
author img

By

Published : Apr 4, 2019, 6:23 PM IST

എറണാകുളം ജില്ലയിലെ കളമശ്ശേരി‍, പറവൂർ‍‍‍, വൈപ്പിൻ, ഫോർട്ട് കൊച്ചി,തൃപ്പൂണിത്തുറ‍‍, എറണാകുളം, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ എറണാകുളം ലോക്സഭാ നിയോജകമണ്ഡലം. മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ചുരുക്കം തവണ മാത്രമാണ് എറണാകുളം എല്‍ഡിഎഫിന് ഒപ്പം നിന്നത്. ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ മണ്ഡലത്തിൽ ആകെ നടന്ന 17 തെരഞ്ഞെടുപ്പുകളിൽ 12 തവണ മണ്ഡലം യുഡിഎഫിനൊപ്പം നിന്നപ്പോൾ, അഞ്ച് തവണ മാത്രമാണ് എറണാകുളം ഇടതിന് സ്വന്തമായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ആധിപത്യം വലത്തിനു തന്നെ.
കളമശ്ശേരി, തൃക്കാക്കര , പറവൂർ, എറണാകുളം എന്നീ നാല് നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് കൈവശം വയ്ക്കുമ്പോൾ കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിൻ എന്നീ മണ്ഡലങ്ങൾ മാത്രമാണ് ഇടതിനൊപ്പമുള്ളത്.

Ernakulam Parliamentary Constituency  election 2019  lok sabha election 2019  എറണാകുളം ലോക്‌സഭാ മണ്ഡലം  ലോക്‌സഭാ ഇലക്ഷൻ 2019
എറണാകുളം ലോക്‌സഭാ മണ്ഡലം വോട്ട് നില 2014

2009 ൽ എൽഡിഎഫിൽ നിന്ന് മണ്ഡലം തിരികെ പിടിച്ച കെ.വി തോമസിന് ലഭിച്ചത് 11970 വോട്ടുകളുടെ ഭൂരിപക്ഷമാണങ്കിൽ 2014 ൽ ഇത് 87047 ആയി ഉയർന്നു.
353841 വോട്ടുകളാണ് 2014 ൽ മണ്ഡലത്തിൽ യുഡിഎഫ് നേടിയത്, രണ്ടാം സ്ഥാനക്കാരായ എൽഡിഎഫിന് 266794 വോട്ടുകളും മൂന്നാം സ്ഥാനത്ത് എത്തിയ എൻഡിഎയ്ക്ക് 99003 വോട്ടുകളുമാണ് ലഭിച്ചത്. തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് യുഡിഎഫ് മണ്ഡലത്തിൽ പോരിനിറങ്ങുന്നത്. സിറ്റിംഗ് എംഎൽഎ ഹൈബി ഈഡനാണ്ഇത്തവണ യുഡിഎഫ് സ്ഥാനാർഥി. സീറ്റ് സംബന്ധിച്ചുണ്ടായ തർക്കങ്ങൾക്ക് ശേഷമാണ് ഹൈബിക്ക് എറണാകുളത്ത് നറുക്ക് വീണത്. മണ്ഡലത്തിൽ യുഡിഎഫിനുള്ള ശക്തമായ അടിത്തറയും എംഎൽഎ എന്ന നിലയിൽ ഹൈബിയുടെ വ്യക്തി ബന്ധങ്ങളും യുഡിഎഫ് ക്യാമ്പിൽ അത്മവിശ്വാസം വർധിപ്പിക്കുന്നു.

മണ്ഡലം തിരിച്ചു പിടിക്കാനുള്ള ദൗത്യം ഇടത് മുന്നണി ഇത്തവണ ഏൽപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവിനെയാണ്. മണ്ഡലത്തിലെ ബന്ധങ്ങളും മികച്ച പാർലമെന്‍റേറിയൻ എന്ന ഇമേജും പാർട്ടിയ്ക്കപ്പുറം രാജീവിനെ മണ്ഡലത്തിൽ പ്രിയങ്കരനാക്കുന്നു. രാജ്യസഭാ എംപി എന്ന നിലയിൽ പി രാജീവ് പാർലമെന്റിനകത്തും പുറത്തും നടത്തിയ പ്രവർത്തനങ്ങൾ എൽഡിഎഫ് പ്രചാരണത്തിൽ സജീവമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കോട്ടയായ കൊച്ചിയും, തൃപ്പുണിത്തുറയും പിടിക്കാനായതും എൽഡിഎഫിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്.
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ആണ് ഇത്തവണ എൻഡിഎയുടെ സ്ഥാനാർഥി. മുൻ വർഷങ്ങളിൽ മണ്ഡലത്തിൽ ഉണ്ടായ വോട്ട് വർധനയിൽ എൻഡിഎ പ്രതീക്ഷ പുലർത്തുന്നുണ്ട്. മോദി സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ മുൻ നിർത്തിയാണ് എൻഡിഎയുടെ പ്രധാന പ്രചരണം. ലാറ്റിൻ കത്തോലിക്ക സമുദായത്തിന് ഏറ്റവും അധികം സ്വാധീനമുള്ള മണ്ഡലത്തിൽ വികസന പ്രശ്ങ്ങൾക്കൊപ്പം ശബരിമല വിഷയവും പ്രധാന ചർച്ചയാകും. ജനുവരി 30 വരെയുള്ള ഇലക്ഷൻ കമ്മീഷന്‍റെ കണക്കുകൾ പ്രകാരം 1209440 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 589598 പുരുഷ വോട്ടർമാരും 619834 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്‌ജൻഡേഴ്സും ഉൾപ്പെടുന്നു.

Intro:Body:

election

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.