ETV Bharat / state

എൽദോസ് കുന്നപ്പിള്ളിലിനെതിരായ ബലാത്സംഗക്കേസ് : പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി - high court

കോടതി ഓഫിസറുടെ മേല്‍നോട്ടത്തില്‍ തിങ്കളാഴ്‌ച എൽദോസിന്‍റെ അഭിഭാഷകന് രഹസ്യമൊഴി പരിശോധിക്കാം

എൽദോസ് കുന്നപ്പിള്ളിൽ  Eldos Kunnapillil  Eldos Kunnapil Rape case updation  Copy of secret statement  കേരള വാർത്തകൾ  മലയാളം വാർത്തകൾ  എൽദോസ് കുന്നപ്പിള്ളിൽ ബലാത്സംഗക്കേസ്  രഹസ്യമൊഴിയുടെ പകർപ്പ്  എംഎൽഎയുടെ ആവശ്യം ഹൈക്കോടതി തള്ളി  അഭിഭാഷകന് രഹസ്യമൊഴി പരിശോധിക്കാം  എൽദോസിന്‍റെ മുൻകൂർ ജാമ്യം  രഹസ്യമൊഴി  kerala latest news  malayalm news  Eldos Kunnapil demanded secret statement  high court against eldos kunnapillil  high court  eldos kunnapillil latest news
എൽദോസ് കുന്നപ്പിള്ളിൽ ബലാത്സംഗക്കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
author img

By

Published : Nov 10, 2022, 3:53 PM IST

Updated : Nov 10, 2022, 6:07 PM IST

എറണാകുളം : ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ആവശ്യം ഹൈക്കോടതി തള്ളി. കോടതി ഓഫിസറുടെ മേല്‍നോട്ടത്തില്‍ തിങ്കളാഴ്‌ച എൽദോസിന്‍റെ അഭിഭാഷകന് രഹസ്യമൊഴി പരിശോധിക്കാം. അതിനിടെ എൽദോസിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്നാണ് പരാതിക്കാരിയുടെ വാദം. കോടതിക്ക് നൽകിയ രഹസ്യമൊഴിയിൽ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നൽകിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.

ഹർജി പരിഗണിക്കവെ, രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെ പരാതിക്കാരി എതിർത്തു. മുദ്രവച്ച കവറിലാണ് രഹസ്യമൊഴി എന്നതിനാൽ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സർക്കാരും വ്യക്തമാക്കി.

എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എൽദോസ് ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് തിങ്കളാഴ്‌ച വരെ കോടതി നീട്ടി. എല്‍ദോസ് കുന്നപ്പിള്ളിൽ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു. ഹർജികൾ തിങ്കളാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Last Updated : Nov 10, 2022, 6:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.