ETV Bharat / state

'മനുഷ്യ മാംസം ഭക്ഷിച്ചു, കൂടുതൽ പേരെ ഇരയാക്കാൻ ശ്രമിച്ചു'; ഇലന്തൂര്‍ നരബലിക്കേസ് ആദ്യ കുറ്റപത്രത്തിലെ പരാമര്‍ശം പുറത്ത് - ഇലന്തൂര്‍ നരബലിക്കേസില്‍ ആദ്യ കുറ്റപത്രം

തമിഴ്‌നാട് സ്വദേശിനി പത്മത്തെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്

ഇലന്തൂര്‍ നരബലിക്കേസ്  മാംസം ഭക്ഷിച്ചുവെന്ന് ആദ്യ കുറ്റപത്രത്തിൽ പരാമർശം  Elanthoor human sacrifice case  first charge sheet submitted human sacrifice case
ഇലന്തൂര്‍ നരബലിക്കേസ്
author img

By

Published : Jan 7, 2023, 8:23 PM IST

കൊച്ചി ഡിസിപി എസ് ശശിധരൻ സംസാരിക്കുന്നു

എറണാകുളം: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിൽ പ്രതികൾ മനുഷ്യ മാംസം ഭക്ഷിച്ചുവെന്ന് ആദ്യ കുറ്റപത്രത്തിൽ പരാമർശം. പ്രതികൾ കൂടുതൽ പേരെ നരബലിക്ക് ഇരയക്കാൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. പ്രതികളെ അറസ്റ്റുചെയ്‌ത് 89-ാം ദിവസമാണ് എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പത്മ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

ALSO READ| അപൂർവങ്ങളിൽ അപൂർവമായ കേസ്; ഇലന്തൂർ ഇരട്ട നരബലിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിച്ച കൊച്ചി ഡിസിപി എസ് ശശിധരൻ പ്രതികരിച്ചു. പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. എല്ലാ തരത്തിലുമുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. 1,600 പേജുകളുള്ള കുറ്റപത്രത്തോടൊപ്പം 307 രേഖകളും 147 മെറ്റീരിയൽ തെളിവുകളും സമർപ്പിച്ചു. സാക്ഷികളും ഫോൺ രേഖകളും ഉൾപ്പടെ വിവിധ മേഖലകളിൽ വിശദമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് ഡിസിപി വ്യക്തമാക്കി.

പ്രതികൾക്കെതിരെ വിവിധ വകുപ്പുകള്‍: പ്രതികളുടെ ബന്ധം തെളിയിക്കുന്നതും പ്രതികളുടെ ഗൂഢാലോചന വ്യക്തമാക്കുന്നതുമായ ഡിജിറ്റൽ രേഖകൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വിചാരണ നടക്കാനിരിക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനാവില്ലെന്നും ഡിസിപി പറഞ്ഞു. ദൃക്‌സാക്ഷികളില്ലെങ്കിലും കുറ്റകൃത്യം തെളിയിക്കുന്ന തെളിവുകളെല്ലാം മറ്റ് രീതിയിൽ ലഭിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ ഗൂഢാലോചന, കൊലപാതകം, പീഡനം, മോഷണം ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നരഭോജനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ പ്രതികരണം നടത്താൻ ഡിസിപി തയ്യാറായില്ല. പ്രതികൾ മനുഷ്യ മാംസം ഭക്ഷിച്ചുവെന്ന ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോസ്‌ലി വധക്കേസിൽ വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്ന് ഡിസിപി എസ്‌ ശശിധരൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.