ETV Bharat / state

Effin Chronograph Watches സമയത്തിന്‍റെ വിലയറിഞ്ഞ് വാച്ചിന്‍റെ വില പറയുന്ന 'വാച്ച് മച്ചാൻ ക്രോണോഗ്രാഫ് ബൈ എഫിൻ' ഇടിവി ഭാരതിനോട് - ക്രോണോഗ്രഫ് എഫിൻ

chronograph Effin Watches Video വാച്ചുകളോടുള്ള എഫിന്‍റെ കമ്പം ചെറുപ്പം മുതൽക്കുതന്നെ ആരംഭിച്ചതാണ്. ക്രോണോഗ്രാഫ് ബൈ എഫിൻ എന്ന ചാനൽ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വമ്പൻ ഹിറ്റാണ്.

chronograph Effin Watches
chronograph Effin Watches
author img

By ETV Bharat Kerala Team

Published : Oct 26, 2023, 4:55 PM IST

വാച്ച് മച്ചാൻ ക്രോണോഗ്രാഫ് ബൈ എഫിൻ ഇടിവി ഭാരതിനോട്

എറണാകുളം : ചീപ്പ് ഷൈനിങ് ആണെന്ന് കരുതരുത്...വാച്ച് കാർട്ടിയർ ആണ്... ഒന്നൊന്നരലക്ഷം രൂപ വില വരും... ഇതിവിടെ ഇരിക്കട്ട്...രാവണ പ്രഭു എന്ന സിനിമയില്‍ ഈ മോഹൻ ലാല്‍ ഡയലോഗിന് തിയേറ്ററില്‍ കയ്യടിക്കാത്ത മലയാളിയുണ്ടാകില്ല. മോഹൻലാല്‍ പറഞ്ഞാല്‍ മാത്രമല്ല എഫിൻ പറഞ്ഞാലും ഇത് ഹിറ്റാണ്... അങ്ങനെയെങ്കില്‍ ആരാണ് എഫിൻ എന്നറിയേണ്ടേ...ലോകത്തെമ്പാടുമുള്ള വാച്ച് വിശേഷങ്ങൾ മലയാളിക്ക് സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ ഹിറ്റായ എഫിൻ ഇടിവി ഭാരതിനോട് സംസാരിക്കുന്നു...

വാച്ചുകളോടുള്ള എഫിന്‍റെ കമ്പം ചെറുപ്പം മുതൽക്കുതന്നെ ആരംഭിച്ചതാണ്. അത്തരമൊരു അഭിനിവേശത്തിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയയിൽ വാച്ചുകളെ കുറിച്ചുള്ള വീഡിയോ ചെയ്തു പോസ്റ്റ് ചെയ്യാൻ കാരണമായത്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും അത്ര സജീവമല്ലാതിരുന്നിട്ടും പോസ്റ്റ് ചെയ്‌ത വീഡിയോയ്ക്ക് ലഭിച്ച പ്രതികരണാണ് എഫിനെ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കൊടുക്കാൻ പ്രേരിപ്പിച്ചത്.

അങ്ങനെയാണ് ക്രോണോഗ്രാഫ് ബൈ എഫിൻ എന്ന ചാനൽ തുടങ്ങിയത്. വൻകിട ബിസിനസ് വ്യക്തികളുടെയും സിനിമ -കായിക താരങ്ങളുടെയും വാച്ചുകൾ തിരിച്ചറിഞ്ഞ് പ്രേക്ഷകരോട് വിശേഷങ്ങൾ സംവദിച്ചു തുടങ്ങി. അത് വേഗം ഹിറ്റായി." ഈ വാച്ചിന്റെ വിലയെത്രയാണെന്ന് അറിയാമോ" എന്ന് എഫിൻ പറയുന്ന രീതിയാണ് ആളുകളെ കൂടുതല്‍ ആകർഷിച്ചത്. എഫിന്റെ വാച്ച് വീഡിയോ കണ്ട് കാശിറക്കി വാച്ച് വാങ്ങിയവരും ഏറെ.

നടൻ സൗബിൻ ഷാഹിർ 'രോമാഞ്ചം' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ ധരിച്ചിരുന്ന ഗസ്സ് എന്ന വിഖ്യാത വാച്ച് മേക്കേഴ്സിന്റെ ഒരു മോഡല്‍ വാച്ച് വാങ്ങിയ ആരാധകനെ കുറിച്ചും എഫിൻ പറയുന്നുണ്ട്. ഗസ്സ് എന്ന ബ്രാന്റിന്റെ വാച്ചുകളുടെ സവിശേഷതയും അദ്ദേഹം പറഞ്ഞു തരാൻ മടിച്ചില്ല. രാവണപ്രഭുവിലെ ലാലേട്ടന്റെ വിഖ്യാതമായ വാച്ച് കാർട്ടിയറിന്റെ ഒരു ഓട്ടോമാറ്റിക് വാച്ച് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ലാലേട്ടൻ പറയുന്നതുപോലെ കാർട്ടിയർ വാച്ചിന്‍റെ മോഡലിന് അന്ന് ഒന്നരലക്ഷം രൂപ വിലയുണ്ടെങ്കിൽ ഇന്നതിന് പത്തു മുതൽ 15 ലക്ഷം രൂപയാണ് വില.

കേരളത്തിൽ ഏറ്റവും വിലകൂടിയ വാച്ചുകൾ ഉള്ള വ്യക്തി മോഹൻലാൽ തന്നെയാണ്. അദ്ദേഹത്തിന്റെ എച്ച്എം എന്ന് പറയുന്ന ബ്രാൻഡിന്റെ വില കോടികളാണ്. കയ്യിൽ കാശുണ്ടെങ്കിലും എച്ച്എം എന്ന ബ്രാൻഡ് സ്വന്തമാക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെ. എച്ച്എം വാച്ച് സ്വന്തമാക്കുന്ന രീതികളെക്കുറിച്ച് എഫിൻ വിശദീകരിച്ചു. ലോഹം സിനിമയിൽ ലാലേട്ടൻ ധരിച്ചിരിക്കുന്ന വാച്ച്, ജയിലർ സിനിമയിലെ രജനികാന്തിന്റെ വാച്ച് ഏതൊക്കെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

വീഡിയോ എഡിറ്ററായി ജോലി ചെയ്തു കൊണ്ടിരിക്കവേയാണ് സോഷ്യൽ മീഡിയയിലേക്കുള്ള കടന്നു വരവ്. പ്രീ പ്രൊഡക്ഷൻ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ഒരു സ്റ്റുഡിയോ അദ്ദേഹത്തിന് സ്വന്തമായുണ്ട്. വാച്ചുകളോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് വാച്ച് മച്ചാനെണ് സോഷ്യൽ മീഡിയ അദ്ദേഹത്തെ വിളിക്കുവാൻ ഇടയായത്. ഒരു വാച്ച് കാണുമ്പോൾ തന്നെ അത് ഒറിജിനൽ ആണോ അല്ലയോ എന്ന് എഫിന് തിരിച്ചറിയാനാകും.

മാമന്നൻ എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ധരിച്ചിരിക്കുന്ന റോളക്സ് വാച്ച് ഒറിജിനൽ ആണോ എന്നും എഫിൻ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കാറുകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ഒരു കാറിനെ തിരിച്ചറിയുന്നത് പോലെയാണ് വാച്ച് കാണുമ്പോൾ തന്നെ തിരിച്ചറിയുന്നതും...

ലക്ഷങ്ങളും കടന്ന് കോടിക്കിലുക്കത്തിലാണ് ഇന്ന് വാച്ചുകളുടെ ലോകം...സമയത്തിന് കോടികളുടെ വിലയുള്ളപ്പോൾ ആ സമയം തേടിയുള്ള യാത്രയിലാണ് എറണാകുളം അങ്കമാലി സ്വദേശിയായ എഫിൻ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.