ETV Bharat / state

കെ റെയില്‍ നടപ്പാവില്ല; ബദലായി അർധ അതിവേഗ റെയില്‍പാതയുടെ റിപ്പോർട്ടാണ് സർക്കാറിന് സമർപ്പിച്ചതെന്ന് ഇ ശ്രീധരന്‍

author img

By

Published : Jul 14, 2023, 2:00 PM IST

Updated : Jul 14, 2023, 3:16 PM IST

ജനങ്ങളുടെ എതിർപ്പ്, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നനങ്ങൾ എന്നിവ കെ റെയിൽ നടപ്പാക്കുന്നതിന് തടസമാണ്. ആകാശപാതയോ തുരങ്ക പാതയോ നിർമ്മിച്ച് അർധ അതിവേഗ റെയില്‍പാത കേരളത്തിൽ യാഥാർത്ഥ്യമാക്കാൻ കഴിയും.. ഇ ശ്രീധരൻ പറഞ്ഞു.

e sreedharan  k rail project  k rail  kerala  metro man  train  pinarayi vijayan  cpim  കെ റെയില്‍  അർധ അതിവേഗ പദ്ധതി  ഇ ശ്രീധരൻ  എറണാകുളം  പദ്ധതി  അര്‍ധ അതിവേഗ പദ്ധതി
കെ റെയില്‍ കേരളത്തില്‍ നടപ്പാവില്ല; ബദലായി അർധ അതിവേഗ റെയില്‍പാതയുടെ റിപ്പോർട്ടാണ് സർക്കാറിന് സമർപ്പിച്ചതെന്ന് ഇ ശ്രീധരന്‍

കെ റെയില്‍ പദ്ധതിയെക്കുറിച്ച് ഇ ശ്രീധരന്‍

എറണാകുളം: കെ റെയിൽ കേരളത്തിൽ നടപ്പാക്കാനാവില്ലെന്നും ബദൽ പദ്ധതിയായി അർധ അതിവേഗ റെയില്‍പാതയുടെ റിപ്പോർട്ടാണ് സർക്കാറിന് സമർപ്പിച്ചതെന്നും ഇ ശ്രീധരൻ. താൻ നൽകിയ ബദൽ പദ്ധതി നിർദ്ദേശത്തിൽ ഇതുവരെ സർക്കാരിന്‍റെയോ, പ്രതിനിധിയായി തന്നെ സന്ദർശിച്ച കെ വി തോമസിന്‍റെയോ മറുപടി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിലിന് കേന്ദ്രസർക്കാരിന്‍റെ അനുമതി ലഭിക്കില്ലന്ന് കെ.വി തോമസിനെ അറിയിച്ചിരുന്നു. ജനങ്ങളുടെ എതിർപ്പ്, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നനങ്ങൾ എന്നിവ കെ റെയിൽ നടപ്പാക്കുന്നതിന് തടസമാണ്. ആകാശപാതയോ തുരങ്ക പാതയോ നിർമ്മിച്ച് അർധ അതിവേഗ റെയില്‍പാത കേരളത്തിൽ യാഥാർത്ഥ്യമാക്കാൻ കഴിയും.

ഭൂമി ഏറ്റെടുക്കല്‍ 20 മീറ്റര്‍ വീതിയില്‍ മാത്രം: ആകാശപാതയോ തുരങ്ക പാതയോ നിർമ്മിച്ചാല്‍ ഭൂമി ഏറ്റെടുക്കലിന്‍റെ പ്രശ്‌നങ്ങൾ കുറയ്ക്കാൻ കഴിയും. തുരങ്ക പാതയാണെങ്കിൽ ഭൂമി ഏറ്റെടുക്കേണ്ടി വരില്ല. ആകാശപാതയാണെങ്കിൽ നിർമ്മാണവേളയിൽ ഇരുപത് മീറ്റർ വീതിയിൽ മാത്രം ഭൂമി ഏറ്റെടുത്താൽ മതിയാകുമെന്ന് ഇ ശ്രീധരന്‍ അറിയിച്ചു.

നിർമ്മാണം പൂർത്തിയായാൽ ബാക്കി ഭൂമി ഉടമസ്ഥർക്ക് തന്നെ വിട്ട് നൽകാൻ കഴിയും. ഇത് കൃഷിക്ക് ഉൾപ്പെടെ ഉപയോഗിക്കാനും കഴിയും. അർധ വേഗപാത ഭാവിയിൽ ദേശീയ അതിവേഗ പദ്ധതിയുമായി യോജിപ്പിക്കാൻ കഴിയണം.

ഇപ്പോൾ നിർമ്മിക്കുന്ന അർധ അതിവേഗ റെയില്‍പാതയിലൂടെ ഭാവിയിൽ അതിവേഗ ട്രെയിൻ ഓടിക്കാൻ കഴിയണം. ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കെ.വി തോമസിന് റിപ്പോർട്ട് നൽകിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെവി തോമസ് തന്നെ വന്ന് കണ്ടത് എന്ന് അറിഞ്ഞതിൽ സന്തോഷമായി.

താൻ നൽകിയ നോട്ട് കെവി തോമസ് മുഖ്യമന്ത്രിക്ക് അയച്ചതായി മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് താൻ കൂടുതൽ അന്വേഷിട്ടില്ല. സംസ്ഥാനമാവശ്യപ്പെട്ടാൽ താൻ മുന്നോട്ട് വെച്ച അർധ അതിവേഗ റെയില്‍പാത പദ്ധതിയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വികസനത്തിൽ രാഷ്ട്രീയം നോക്കില്ല. മുഖ്യമന്ത്രിയുമായി കൂടികാഴ്‌ച നടത്താൻ സാധ്യതയുണ്ട്. കേരളത്തിന് അതിവേഗ റെയിൽപാത ആവശ്യമില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല.

പരിചയ സമ്പന്നരായവരെ നിര്‍മാണ ചുമതല ഏല്‍പ്പിക്കണം: തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് അർധ അതിവേഗ റെയിൽപാത ലക്ഷ്യമിടുന്നത്. ഭാവിയിൽ ഇത് കാസർകോടേക്കും, മംഗലാപുരത്തേക്കും നീട്ടാൻ കഴിയണം. നിർമ്മാണ ചുമതല പരിചയ സമ്പന്നരായവരെ ഏല്‍പ്പിക്കണമെന്ന് ഇ ശ്രീധരന്‍ ആവശ്യപ്പെട്ടു.

ഒന്നുകിൽ റെയിൽവേ, അല്ലെങ്കിൽ ഡിഎംആർസിയെ ഏല്‍പ്പിക്കണം. കെ റെയിൽ വിഭാവനം ചെയ്യുന്ന ലക്ഷ്യത്തിൽ മറ്റൊരു പദ്ധതിയാണ് താൻ ലക്ഷ്യമിടുന്നത്. ഇത്തരമൊരു പദ്ധതി നടപ്പിലാക്കുമ്പോൾ സംസ്ഥാന സർക്കാറിന് വലിയ പദ്ധതി വരില്ലന്നും ഇ.ശ്രീധരൻ വിശദീകരിച്ചു.

തന്‍റെ കണക്ക് പ്രകാരം ഒരു ലക്ഷം കോടി രൂപയിൽ താഴെ മാത്രമേ ചെലവ് വരൂ. ഡിഎംആർസിയെ ഏൽപ്പിച്ചാൽ ഒരു വർഷത്തിനകം ഡിപിആർ പൂർത്തിയാക്കാൻ കഴിയും. ആറ് കൊല്ലം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനും കഴിയും. തന്‍റെ നിർദേശം അനുസരിച്ചാണെങ്കിൽ കേന്ദ്രാനുമതി ലഭിക്കാൻ തടസമുണ്ടാകില്ലന്നും ഇ. ശ്രീധരൻ പറഞ്ഞു.

Last Updated : Jul 14, 2023, 3:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.