ETV Bharat / state

ബസ് ജീവനക്കാർക്കിടയിലെ ലഹരി ഉപയോഗം: ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെ നിയമപരമെന്ന് ഹൈക്കോടതി - എറണാകുളം വാർത്തകൾ

തൃശൂരിലെ കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി പിടിയിലായ സ്വകാര്യ ബസ് ഡ്രൈവർക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ആണ് ഹൈക്കോടതി നിർദേശങ്ങൾ. ബസ് ജീവനക്കാർക്കിടയിലെ ലഹരി ഉപയോഗം പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ഭീഷണിയെന്നും ഹൈക്കോടതി.

ഹൈക്കോടതി  ബസ് ജീവനക്കാർക്കിടയിലെ ലഹരി ഉപയോഗം  Drug use among bus drivers highcourt  highcourt order for drug use among drivers  kerala news  ernakulam news  എറണാകുളം വാർത്തകൾ  കേരള വാർത്തകൾ
ബസ് ജീവനക്കാർക്കിടയിലെ ലഹരി ഉപയോഗം: ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെ നിയമപരമെന്ന് ഹൈക്കോടതി
author img

By

Published : Aug 28, 2022, 11:09 AM IST

എറണാകുളം: ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തിൽ കർശന ഇടപെടലുമായി ഹൈക്കോടതി. ലഹരി ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിയമത്തിനുള്ളിൽ നിന്ന് ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ലഹരി ഉപയോഗിച്ചവരെ വാഹനം ഓടിക്കാൻ അനുവദിക്കുന്നത് ഗുരുതര ഭീഷണിയാണെന്നും ജസ്റ്റിസ് വിജു എബ്രഹാം ചൂണ്ടിക്കാട്ടി.

തൃശൂരിലെ കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി പിടിയിലായ സ്വകാര്യ ബസ് ഡ്രൈവർക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ആണ് ഹൈക്കോടതി നിർദേശങ്ങൾ. പൊലീസും മോട്ടോർ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണം. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ജീവന് ഭീഷണിയാണ് ബസ് ജീവനക്കാരുടെ ലഹരി ഉപയോഗമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.

ALSO READ:മദ്യപിച്ച്‌ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

ജൂലൈ 21 നാണ് ബസിൽ നിന്നും മയക്കുമരുന്നുമായി ഷൈൻ എന്ന ഡ്രൈവർ പിടിയിൽ ആയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.