ETV Bharat / state

നവകേരള സദസ്; ജില്ലാ കളക്‌ടർമാർ നടത്തിപ്പ് ചെലവ് കണ്ടെത്തണം, ഉത്തരവിനെതിരെ പൊതുതാൽപര്യ ഹർജി - പൊതുതാൽപര്യ ഹർജി

Running costs for Nava kerala Sadas ഐഎഎസ് ഉദ്യോഗസ്ഥരും, സർക്കാർ ജീവനക്കാരും നവകേരളാ സദസിന്‍റെ ഭാഗമാകുന്നത് വിലക്കണമെന്നാവശ്യം, സ്പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാ കളക്‌ടർമാർ നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യം.

Nava kerala Sadas  District Collectors  running costs for Nava kerala Sadas  നവകേരള സദസ്  ജില്ലാ കളക്‌ടർ  നടത്തിപ്പ് ചെലവ്  running costs  നവകേരള സദസ് സർവീസ് ചട്ടം  Nava kerala Sadas Service Rules  പൊതുതാൽപര്യ ഹർജി  Public Interest Litigation
Running costs for Nava kerala Sadas
author img

By ETV Bharat Kerala Team

Published : Nov 29, 2023, 10:39 PM IST

എറണാകുളം: നവകേരളാ സദസിനായി ജില്ലാ കളക്‌ടർമാർ (District Collectors) നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവിനെതിരെ (Running costs for Nava kerala Sadas) ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി (Public Interest Litigation). അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് സർക്കാർ ഉത്തരവെന്ന് വാദം. ഐഎഎസ് ഉദ്യോഗസ്ഥരും, സർക്കാർ ജീവനക്കാരും നവകേരളാ സദസിന്‍റെ ഭാഗമാകുന്നത് വിലക്കണമെന്നാവശ്യം.

ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും. സ്പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാ കളക്‌ടർമാർ നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം ജില്ലാ കളക്‌ടർമാർ പാരിതോഷികങ്ങൾ കൈപ്പറ്റാൻ പാടുള്ളതല്ല, കൂടാതെ സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ പരിപാടികൾക്കാണെങ്കിൽ കൂടി പണം കണ്ടെത്താനും പാടില്ല. അതിനാൽ സർക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ വാദിക്കുന്നു.

കുട്ടികളെ കാഴ്‌ച വസ്‌തുക്കളാക്കരുത്: സംസ്ഥാന സര്‍ക്കാറിന്‍റെ നവകേരള സദസില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുട്ടികളെ കാഴ്‌ച വസ്‌തുക്കളാക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സർക്കാരിൻ്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഉപ ഹർജിയിലാണ് കോടതി വിമർശനം.

എല്ലാ കുട്ടികളെയും വിഐപികളായി പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്‌കൂളിലെ പ്രധാനാധ്യപകര്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ചോദിച്ചു. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ല. ഉദ്യോഗസ്ഥരുടെ നടപടി കുട്ടികളുടെ അന്തസിനെ താഴ്‌ത്തി കെട്ടുന്നതാണെന്നും കോടതി വിമര്‍ശിച്ചു. മലപ്പുറത്ത് നവകേരള സദസിന് വിദ്യാർഥികളെ അണിനിരത്തിയ ദൃശ്യങ്ങളും ഹർജിക്കാരൻ കോടതിയില്‍ ഹാജരാക്കി. വിഷയത്തില്‍ സർക്കാരിനോട് വിശദീകരണം തേടിയ ഹൈക്കോടതി ഉപഹർജി നവംബര്‍ 30 ന് പരിഗണിക്കാനായി മാറ്റി.

ബി ടെക് - എം ടെക് കോഴ്‌സുകൾ ആരംഭിക്കാൻ തീരുമാനം: പുതുതലമുറ ബി ടെക്, എം ടെക് കോഴ്‌സുകൾ ആരംഭിക്കാൻ മന്ത്രിസഭ യോഗത്തിന്‍റെ തീരുമാനം. തിരുവനന്തപുരം, പാലക്കാട്‌, തൃശ്ശൂർ എഞ്ചിനീയറിങ് കോളജുകളിലാണ് പുതുതലമുറ ബി ടെക് - എം ടെക് കോഴ്‌സുകൾ ആരംഭിക്കുക. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ എം ടെക് സ്ട്രക്ച്ചറൽ എഞ്ചിനീയറിങ്, ബി ടെക് ഇലക്ട്രോണിക്‌സ് ആന്‍റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് കോഴ്‌സുകൾ അഡീഷണൽ ഡിവിഷനായും അനുവദിച്ചു.

പാലക്കാട് ശ്രീകൃഷ്‌ണപുരം എഞ്ചിനീയറിങ് കോളജിൽ എം ടെക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് ഡാറ്റ സയൻസ്, എം ടെക് ഇന്‍റർനെറ്റ് ഓഫ് തിങ്സ് എന്നീ കോഴ്‌സുകളാണ് അനുവദിച്ചത്. തൃശ്ശൂർ ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളജിൽ എം ടെക് റോബോട്ടിക്‌സ് ആന്‍റ് ഓട്ടോമേഷൻ, എം ടെക് എൻജിനീയറിങ് ഡിസൈൻ കോഴ്‌സുകളും അഡിഷണൽ കോഴ്‌സായി ബി ടെക് സൈബർ ഫിസിക്കൽ സിസ്റ്റം, ബി ടെക് ഇലക്ട്രോണിക്‌സ് ആന്‍റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നീ കോഴ്‌സുകളും അനുവദിച്ചു.

ALSO READ: കേരളത്തിൽ പുതുതലമുറ ബി ടെക് - എം ടെക് കോഴ്‌സുകൾ ആരംഭിക്കാൻ തീരുമാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.