ETV Bharat / state

'ബാന്ദ്ര ഒരു റിയലിസ്‌റ്റിക് സിനിമയല്ല, തമന്ന നോ പറഞ്ഞിരുന്നെങ്കിൽ ചിത്രം സംഭവിക്കില്ലായിരുന്നു'; ദിലീപ്

Bandra Movie : അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിൽ തമന്നയോടൊപ്പം മംമ്ത മോഹൻദാസും വേഷമിടുന്നുണ്ട്

Dileep On His Upcoming Movie Bandra In Ernakulam  Dileep On His Upcoming Movie Bandra  Bandra Movie  Bandra Movie latest news  dileep Tamannaah Bhatia new movie  malayalam movie Bandra  ബാന്ദ്ര ഒരു റിയലിസ്‌റ്റിക് സിനിമയല്ല  തമന്ന നോ പറഞ്ഞിരുന്നെങ്കിൽ ചിത്രം സംഭവിക്കില്ല  അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ബാന്ദ്ര  മുംബൈ പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്‌റ്റർ മൂവി  തമന്ന ഭാട്ടിയ മലയാളത്തിൽ  തമന്ന ഭാട്ടിയയുടെ മലയാള ചിത്രം  ബാന്ദ്രയിൽ തമന്നയോടൊപ്പം മമ്ത മോഹൻദാസും  വോയിസ് ഓഫ് സത്യനാഥൻ  തമന്ന മാധ്യമങ്ങളോട്
Dileep On Bandra Movie
author img

By ETV Bharat Kerala Team

Published : Oct 31, 2023, 5:47 PM IST

Updated : Oct 31, 2023, 5:53 PM IST

ബാന്ദ്ര സിനിമയെക്കുറിച്ച് ദിലീപ്

എറണാകുളം: ഉദയകൃഷ്‌ണ തിരക്കഥ എഴുതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് ബാന്ദ്ര. താരസുന്ദരി തമന്ന ഭാട്ടിയയാണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. മറ്റൊരു കേന്ദ്ര സ്ത്രീ കഥാപാത്രമായി മംമ്ത മോഹൻദാസും ചിത്രത്തിൽ വേഷമിടുന്നു (Dileep On Bandra Movie).

ബാന്ദ്രയുടെ ട്രെയിലർ ഇറങ്ങിയത് മുതൽ ചിത്രം മുംബൈ പശ്ചാത്തലത്തിലുള്ള ഒരു ഗ്യാങ്സ്‌റ്റർ മൂവി ആയിരിക്കുമോ എന്ന ചോദ്യം ഉയർന്നു വന്നിരുന്നു. ചിത്രം മുംബൈ പശ്ചാത്തലത്തിൽ കഥ പറയുന്നുണ്ടെങ്കിലും കുടുംബ പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ദിലീപ് ചിത്രം ഒരുങ്ങുക.

ബാന്ദ്രയിലും അത്തരം ഘടകങ്ങൾ ഉണ്ടെന്ന് നടൻ ദിലീപ് പ്രസ്‌താവിച്ചു. അൻപ് അറിവ് അടക്കമുള്ള ആക്ഷൻ ഡയറക്ടേഴ്‌സ്‌ 11 ദിവസത്തോളം ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. അതിന്‍റെ മാത്രം അടിസ്ഥാനത്തിൽ ഇതൊരു പൂർണ്ണമായ ആക്ഷൻ ചിത്രമല്ല. നായകൻ ആലത്തിന്‍റെയും നായിക താര ജാനകിയുടെയും പ്രണയ കഥയിലൂടെയാണ് ബാന്ദ്ര മുന്നേറുന്നത്.

അതേസമയം മുൻ ചിത്രമായ വോയിസ് ഓഫ് സത്യനാഥന് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നടൻ ദിലീപ് മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. ജനകീയനായ ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതിനെ തുടർന്ന് സംഭവിക്കുന്ന വസ്‌തുതകളാണ് ബാന്ദ്ര സിനിമയ്ക്ക് ആധാരം. കഥ പറയുമ്പോൾ കേൾക്കാൻ ചെറുതായിരുന്നെങ്കിലും ചിത്രീകരണം ആരംഭിച്ചപ്പോൾ ക്യാൻവാസ് വലുതായി.

തമന്ന ഈ കഥയോട് നോ പറഞ്ഞിരുന്നെങ്കിൽ ബാന്ദ്ര സംഭവിക്കില്ലായിരുന്നു. പക്ഷേ കഥ കേട്ടപ്പോൾ തന്നെ തമന്ന ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. താൻ അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയ ചിത്രമാണ് ഇതെന്നും അരുൺ ഗോപിക്കൊപ്പം രണ്ടാമത്തെ സിനിമയാണെന്നും ദിലീപ് പറഞ്ഞു.

ചിത്രത്തെക്കുറിച്ച് ഒരു അവകാശവാദങ്ങളും ഉന്നയിക്കാൻ ഉദ്ദേശിക്കുന്നില്ല. നിരവധി ഭാഷയിലുള്ള നടന്മാർ ഈ ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. അവർ അവരുടെ മാതൃഭാഷയിൽ തന്നെയാണ് ചിത്രത്തിൽ സംസാരിക്കുന്നതും.

നിരവധി ഭാഷകൾ സിനിമയിൽ സംസാരിക്കുന്നത് കൊണ്ടും മുംബൈയിൽ ചിത്രീകരിച്ചത് കൊണ്ടും ബാന്ദ്ര ഒരു പാൻ ഇന്ത്യൻ ചിത്രമാകണമെന്നില്ലെന്നും പ്രേക്ഷകർ കണ്ടു നെഞ്ചേറ്റി ചിത്രത്തെ വലിയ വിജയമാക്കിയാൽ മാത്രമാണ് ആ പ്രയോഗത്തിന് പ്രസക്തിയെന്നും ദിലീപ് വ്യക്തമാക്കി.

കൊച്ചി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് തമന്ന ആദ്യം തന്നെ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. ആദ്യത്തെ മലയാള ചിത്രം എന്നുള്ള രീതിയിൽ ബാന്ദ്ര തന്നെ ഏറെ സംതൃപ്‌തിപ്പെടുത്തിയിരിക്കുന്നു. മലയാളത്തിലെ മികച്ച സംവിധായകനായ അരുൺ ഗോപിയും നടൻ ദിലീപും ഒന്നിക്കുന്ന ഒരു ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും തമന്ന പറഞ്ഞു.

കൂടെ അഭിനയിച്ചതിൽ വളരെ പ്രത്യേകതകളുള്ള വ്യക്തിത്വമാണ് നടൻ ദിലീപിനുള്ളത്. തന്‍റെ കഥാപാത്രത്തിൽ ഉപരി മറ്റുള്ളവരുടെ കഥാപാത്രം എങ്ങനെ പെർഫോം ചെയ്യുന്നു എന്നതിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തും.

തന്‍റെ കഥാപാത്രത്തേക്കാൾ മറ്റുള്ളവരുടെ കഥാപാത്രം മികച്ചതാകാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. മറ്റൊരു നായകന്മാരും തങ്ങളുടെ കഥാപാത്രത്തെ മറന്ന് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നു എന്നത് വലിയ പ്രത്യേകതയായി കാണേണ്ട കാര്യമൊന്നുമില്ലെന്നും തമന്ന കൂട്ടിച്ചേർത്തു.

നമ്മളെല്ലാവരും ഇന്ത്യൻ സിനിമയുടെ ഭാഗമാണ്. ഒരു രാജ്യത്തിനുവേണ്ടി വിവിധ ഭാഷകളിൽ സിനിമ ചെയ്യുന്നു എന്ന വ്യത്യാസം മാത്രം. ഇന്ത്യൻ സിനിമയുടെ ഭാഗം എന്ന് വിശ്വസിക്കുന്നതുകൊണ്ട് ഭാഷ അതിർവരമ്പുകൾ ഞാൻ കണക്കാക്കാറുമില്ലെന്ന് തമന്ന മാധ്യമങ്ങളോട് തുറന്നു സംസാരിച്ചു.

അതേസമയം അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ചിത്രത്തിന്‍റെ നിർമാതാവ്. ചിത്രം നവംബർ പത്തിന് തിയേറ്ററുകളിൽ എത്തും.

ALSO READ:Bandra Movie Audio Launch 'ബാന്ദ്ര' യുടെ ഓഡിയോ ലോഞ്ച്; ചിത്രം നവംബർ പത്തിന് തിയറ്ററുകളിലേക്ക്

Last Updated : Oct 31, 2023, 5:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.