ETV Bharat / state

ഗൂഢാലോചന കേസ്: ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കുന്നു - ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കുന്നു

കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ശബ്‌ദപരിശോധന നടത്തുന്നത്.

Dileep Conspiracy case Voice sample examining  Voice sample of accused including Dileep is examined in Conspiracy case  ദിലീപ് വധ ഗൂഢാലോചന കേസ്  ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കുന്നു  ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്‌ദപരിശോധന
ഗൂഢാലോചന കേസ്: ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കുന്നു
author img

By

Published : Feb 8, 2022, 12:51 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധന തുടങ്ങി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ശബ്‌ദപരിശോധന നടത്തുന്നത്.

വധ ഗൂഢാലോചനക്കേസിൽ സാക്ഷി ബാലചന്ദ്രകുമാർ തെളിവായി നൽകിയ ശബ്‌ദരേഖകൾ പ്രതികളുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിന് വേണ്ടിയാണ് ശബ്‌ദപരിശോധന നടത്തുന്നത്. പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു.

ALSO READ: ഇഡിയുമായി പൂര്‍ണ സഹകരണം, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു: സ്വപ്‌ന സുരേഷ്

ഇത് പരിഗണിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിയാണ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്‌ദപരിശോധന നടത്താൻ ഉത്തരവിട്ടത്. വധ ഗൂഢാലോചന കേസിലെ പ്രധാന തെളിവായ ബലചന്ദ്രകുമാർ പുറത്തുവിട്ട സംഭാഷണങ്ങൾ പ്രതികളുടേത് ആണെന്ന് തെളിയിക്കേണ്ടത് ഈ കേസിൽ നിർണായകമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.