എറണാകുളം : ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എസിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്. ആകെ 36 പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്.
നാല്‍പത് രേഖകളും പതിനഞ്ച് സാക്ഷികളുടെ പേരുവിവരവും കുറ്റപത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് കേസിലെ ആറാം പ്രതി. എം ശിവശങ്കര്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസിന്‍റെ കുറ്റപത്രത്തിൽ പറയുന്നു.
![Customs filed charge sheet dollar smuggling case dollar smuggling case latest updations m shivashankar swapna suresh acjm court latest news in ernakulam latest news today ഡോളർ കടത്ത് കേസില്‍ ശിവശങ്കര്‍ ആറാം പ്രതി ഡോളർ കടത്ത് കേസ് കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ് ശിവശങ്കര്‍ ആറാം പ്രതി സാമ്പത്തിക കുറ്റകൃത്യങ്ങൾ പതിനഞ്ച് സാക്ഷികളുടെ പേര് വിവരവും ശിവശങ്കറും സ്വപ്‌നയും സ്വപ്‌ന സുരേഷ് കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/kl-ekm-01-dollar-case-charge-sheet-script-7206475_29092022151331_2909f_1664444611_760.jpg)
യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ആ കാര്യം മറച്ചുവച്ചു. ഇവരുടെ കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലതവണ സ്വപ്‌നയെയും സരിത്തിനെയും അറിയിച്ചെന്നുവെന്നും കുറ്റപത്രത്തിലുണ്ട്. സ്വപ്‌നയുടെ ലോക്കറില്‍നിന്ന് എന്‍ഐഎ പിടിച്ചെടുത്ത ഒരു കോടി രൂപ ശിവശങ്കറിനുള്ള കമ്മിഷനായിരുന്നു.
ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളെ സംബന്ധിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. വിദേശത്ത് ബിസിനസ് സംരംഭം തുടങ്ങാന്‍ ശിവശങ്കറിന് താത്പര്യമുണ്ടായിരുന്നു. 2017ല്‍ മുഖ്യമന്ത്രി യുഎഇയിലുള്ള സമയത്ത്, ഖാലിദ് മുഹമ്മദ് ചില ബാഗുകള്‍ കടത്തിയതായുള്ള സ്വപ്‌നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.
![Customs filed charge sheet dollar smuggling case dollar smuggling case latest updations m shivashankar swapna suresh acjm court latest news in ernakulam latest news today ഡോളർ കടത്ത് കേസില്‍ ശിവശങ്കര്‍ ആറാം പ്രതി ഡോളർ കടത്ത് കേസ് കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ് ശിവശങ്കര്‍ ആറാം പ്രതി സാമ്പത്തിക കുറ്റകൃത്യങ്ങൾ പതിനഞ്ച് സാക്ഷികളുടെ പേര് വിവരവും ശിവശങ്കറും സ്വപ്‌നയും സ്വപ്‌ന സുരേഷ് കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/kl-ekm-01-dollar-case-charge-sheet-script-7206475_29092022151331_2909f_1664444611_460.jpg)
പല രാഷ്‌ട്രീയ നേതാക്കളും വിദേശത്തേക്ക് പണം കടത്തിയതായി സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. കേസിലെ ഒന്നാം പ്രതി ഖാലിദ് മുഹമ്മദ് അലി ഷൗക്രി കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥനാണ്.
സ്വപ്‌നയുടെ ആവശ്യപ്രകാരം കമ്മിഷൻ നൽകാൻ ഡോളർ കരിഞ്ചന്തയിൽ വാങ്ങിയെന്ന് യുണിടാക്ക് എംഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. കമ്മിഷനായി ഇന്ത്യൻ രൂപ വേണ്ടെന്നും ഡോളറായി തന്നെ നൽകണമെന്നും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് ആവശ്യപ്പെട്ടപ്പോഴാണ് കരിഞ്ചന്തയിൽ നിന്ന് വാങ്ങിയതെന്നായിരുന്നു സന്തോഷ് ഈപ്പന്‍റെ മൊഴി.
![Customs filed charge sheet dollar smuggling case dollar smuggling case latest updations m shivashankar swapna suresh acjm court latest news in ernakulam latest news today ഡോളർ കടത്ത് കേസില്‍ ശിവശങ്കര്‍ ആറാം പ്രതി ഡോളർ കടത്ത് കേസ് കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ് ശിവശങ്കര്‍ ആറാം പ്രതി സാമ്പത്തിക കുറ്റകൃത്യങ്ങൾ പതിനഞ്ച് സാക്ഷികളുടെ പേര് വിവരവും ശിവശങ്കറും സ്വപ്‌നയും സ്വപ്‌ന സുരേഷ് കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/kl-ekm-01-dollar-case-charge-sheet-script-7206475_29092022151331_2909f_1664444611_685.jpg)
സ്വപ്‌ന, സന്ദീപ്, സരിത്ത്, സന്തോഷ് ഈപ്പൻ എന്നിവർ ഉൾപ്പടെ ആറ് പേരെയാണ് ഡോളർ കടത്ത് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. പ്രതികൾക്ക് എല്ലാവർക്കും ശിവശങ്കറിന്‍റെ സഹായം ലഭിച്ചിരുന്നുവെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.