എറണാകുളം: കരുണയുടെയുടെയും സഹാനുഭൂതിയുടെയും ഉദാത്ത മാതൃകയാവുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ രേഖ രാജു. വർധിച്ചുവരുന്ന കൊവിഡ് മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാൻ ജനങ്ങളോടൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്ന തിരക്കിലാണ് ഈ വനിത മെമ്പർ. കൊവിഡ് പോസിറ്റീവ് ആയി ക്വാറന്‍റൈനിൽ കഴിയുന്ന ആളുകളുടെ വീടുകളിൽ മരുന്നുകളും ഭക്ഷണ കിറ്റുകളും എത്തിച്ചുകൊടുക്കുന്നതിനോടൊപ്പം എണ്ണ പലഹാരം കൂടെ നല്‍കുന്ന തിരക്കിലാണ് അവര്‍.
ALSO READ: ഇന്ത്യയ്ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കമല ഹാരിസ്; നന്ദിയറിയിച്ച് പ്രധാനമന്ത്രി
മെമ്പറും കുടുംബവും അയൽവാസികളും ചേർന്നാണ് പലഹാരം ഉണ്ടാക്കുന്നത്. വീട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ചക്കകൾ ശേഖരിച്ച് വറുത്ത് കവറിൽ നിറച്ചാണ് ക്വാറന്‍റൈനില്‍ കഴിയുന്ന വീടുകളിലെ കുട്ടികൾക്കും മുതിർന്നവർക്കും എത്തിച്ചു നല്‍കുന്നത്. രേഖ രാജുവിന്‍റെ മാതൃകാപ്രവർത്തനം സ്നേഹത്തിന്‍റെ നല്ല പാഠമാവുകയാണ്.