എറണാകുളം: കൊവിഷീല്‍ഡിന് പിന്നാലെ കേരളം വില കൊടുത്തു വാങ്ങിയ കൊവാക്‌സിനും കൊച്ചിയിലെത്തി.ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്‌സിനാണ് കൊവാക്‌സിൻ. സര്‍ക്കാര്‍ വില കൊടുത്തു വാങ്ങുന്ന വാക്‌സിന്‍റെ രണ്ടാമത്തെ ബാച്ചാണ് ഇന്ന് എത്തിയത്.
13,5000 ഡോസ് കൊവാക്‌സിനാണ് ഭാരത് ബയോടെക് കമ്പനിയില്‍ നിന്നും കേരളാ സർക്കാർ നേരിട്ട് വാങ്ങി കൊച്ചിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം മൂന്നരലക്ഷം കൊവിഷീല്‍ഡാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കേരളം വാങ്ങിയത്.
Also Read:ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം