ETV Bharat / state

11കാരിയെ പീഡനത്തിനിരയാക്കി; പ്രതിക്ക് നാല് ജീവപര്യന്തവും കഠിനതടവും പിഴയും - പോക്‌സോ

പതിനൊന്ന് വയസുകാരിക്ക് തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്‌ത പ്രതിയുടെ ക്രൂരത സമാനതകളില്ലാത്തതാണ് എന്ന് നിരീക്ഷിച്ചാണ് കഠിനമായ ശിക്ഷ നൽകുന്നതെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.

four life imprisonment  fine  accused raped minor girl  minor girl  court sentences four life imprisonment  biju francis  latest news in ernakulam  11കാരിയെ പീഡിനത്തിനിരയാക്കിയ സംഭവം  പ്രതിക്ക് 4 ജീവപര്യന്തവും  കഠിനതടവും  പിഴയും  കോടതി  മദ്യം നല്‍കിയ ശേഷം കൂട്ടബലാത്സംഗം  എറണാകുളം  പോക്‌സോ  pocso
എറണാകുളത്ത് 11കാരിയെ പീഡിനത്തിനിരയാക്കിയ സംഭവം; പ്രതിക്ക് 4 ജീവപര്യന്തവും കഠിനതടവും പിഴയും വിധിച്ച് കോടതി
author img

By

Published : Jul 11, 2023, 10:18 AM IST

Updated : Jul 11, 2023, 11:42 AM IST

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് ജീവപര്യന്തവും കഠിനതടവും അഞ്ചര ലക്ഷം രൂപ പിഴയും വിധിച്ച് എറണാകുളം പോക്സോ കോടതി. ഞാറക്കൽ വെളിയത്താം പറമ്പ് ബീച്ചിൽ വട്ടത്തറ വീട്ടിൽ ബിജു ഫ്രാൻസിസിനെയാണ് (41)എറണാകുളം പോക്സോ കോടതി ജഡ്‌ജി കെ സോമൻ ശിക്ഷ വിധിച്ചത്. പതിനൊന്ന് വയസുകാരിക്ക് തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്‌ത പ്രതിയുടെ ക്രൂരത സമാനതകളില്ലാത്തതാണ് എന്ന് നിരീക്ഷിച്ചാണ് കഠിനമായ ശിക്ഷ നൽകുന്നതെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.

കേസിനാസ്‌പദമായ സംഭവം ഇങ്ങനെ: 2018 ഓഗസ്‌റ്റ് മാസം മുതൽ 2019 ജനുവ ജനുവരി മാസം വരെയുള്ള കാലയളവിൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതി പെൺകുട്ടിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പെൺകുട്ടി പീഡന വിവരം പുറത്തറിയിച്ചതോടെയാണ് പെൺകുട്ടിയുടെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തത്.

ഇന്ത്യൻ ശിക്ഷനിയമത്തിലെയും പോക്സോ നിയമത്തിലെയും പത്തോളം വകുപ്പിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നാലു വകുപ്പുകൾ പ്രകാരം ജീവപര്യന്തം കഠിന തടവും മറ്റ് ആറ് വകുപ്പുകളിൽ 15 വർഷം കഠിന തടവും കൂടി വിധിച്ചിട്ടുണ്ട്. ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ജീവിതകാലം മുഴുവൻ എന്നാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി.

പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകുവാനും കോടതി നിർദേശിച്ചു. പെൺകുട്ടിക്ക് അർഹമായ പരിഹാരം നൽകുന്നതിനായി ജില്ല ലീഗൽ സർവീസ് അതോറിറ്റിയോട് ശുപാർശയും ചെയ്‌തിട്ടുണ്ട്.
ഈ കേസിൽ അറസ്‌റ്റിൽ ആയതിനു ശേഷം ജയിലിലേക്ക് കഞ്ചാവ് ഓയിൽ കടത്തിയതിന് പ്രതിക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്.

സമീപകാലത്ത് ശിക്ഷിക്കപ്പെട്ട പോക്സോ കേസുകളിൽ കേരളം കണ്ട ഏറ്റവും വലിയ ശിക്ഷാവിധിയാണിത്.
പള്ളുരുത്തി പൊലീസ് ഇൻസ്പെക്‌ടർമാരായിരുന്ന സിബിടോം, സിൽവർസ്‌റ്റർ തുടങ്ങിയവരാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി എ ബിന്ദു, അഡ്വ. സരുൺ മാങ്കറ എന്നിവരാണ് ഹാജരായത്.

മദ്യം നല്‍കിയ ശേഷം കൂട്ടബലാത്സംഗം: അതേസമയം, കഴിഞ്ഞ ദിവസം ബിഹാറിൽ യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്‌തിരുന്നു. മുസാഫർപൂരിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. ഇതേ ഗ്രാമത്തിലെ തന്നെ പ്രതികളിലൊരാളായ യുവാവ് പെൺകുട്ടിയെ അടുത്തുള്ള വയലിലേയ്‌ക്ക് വിളിച്ചുവരുത്തിയതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

തുടർന്ന് യുവാവ് നിർബന്ധിച്ച് പെൺകുട്ടിയെ മദ്യം കുടിപ്പിക്കുകയും ശേഷം പെണ്‍കുട്ടി ബോധരഹിതയായപ്പോൾ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ പ്രതി തന്‍റെ സുഹൃത്തുക്കളേയും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. ശേഷം, ഇവര്‍ പെൺകുട്ടിയെ ഇവർ തുടർച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡന ശേഷം പെൺകുട്ടിയെ അബോധാവസ്ഥയിൽ ഉപേക്ഷിച്ച് യുവാവും സുഹൃത്തുക്കളും രക്ഷപ്പെട്ടു. അടുത്ത ദിവസം ബോധം വീണ്ടെടുത്ത പെൺകുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. അഹിയാപൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയ ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂറോളം പെൺകുട്ടി അബോധാവസ്ഥയിലായിരുന്നതായും ക്രൂര പീഡനം നേരിട്ടതായും പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

Last Updated : Jul 11, 2023, 11:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.